തിരുവനന്തപുരം: വാഹനാപകടത്തില്‍ വലതു കൈ നഷ്ടമായ 24-കാരന് ഒരുകോടി ഇരുപത്തിയൊന്നുലക്ഷം രൂപയും എട്ട് ശതമാനം പലിശയും നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രൈബ്യൂണല്‍ വിധിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല സ്വദേശിയായ വിമല്‍ കുമാറിനാണ് ഈ തുക ലഭിക്കുക.
പരിക്കേല്‍പ്പിച്ച കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഈ വന്‍ തുക നഷ്ടപരിഹാരമായി നല്‍കേണ്ടത്. 2024-ലെ തിരുവോണ ദിനത്തില്‍ വര്‍ക്കല ഹെലിപാഡിന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് വിമല്‍കുമാറിന് തന്റെ വലതു കൈ നഷ്ടപ്പെടേണ്ടി വന്നത്. കോടതിയിൽ ഹര്‍ജിക്കാരന് വേണ്ടി പ്രമുഖ അഭിഭാഷകരായ നഗരൂര്‍ ഹസന്‍കുഞ്ഞ്, ജാസ്മിന്‍ ഹസന്‍കുഞ്ഞ്, ക്രോസ് ആന്റണി തുടങ്ങിയവര്‍ ഹാജരായി വാദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































