ബേപ്പൂർ : ബേപ്പൂർ-ചാലിയം കടവിൽ നിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ ജങ്കാർ യന്ത്രത്തകരാർ മൂലം ചാലിയാറിൽ കുടുങ്ങി. നിയന്ത്രണംവിട്ട് ബേപ്പൂർ അഴിമുഖത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ജങ്കാറിലുണ്ടായിരുന്ന യാത്രക്കാർ വലിയ രീതിയിൽ പരിഭ്രാന്തരായി. എന്നാൽ, ജങ്കാറിലെ ഡ്രൈവറും ജീവനക്കാരും സന്ദർഭോചിതമായി ഇടപെട്ട് പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കഴിഞ്ഞദിവസം വൈകീട്ട് ബേപ്പൂരിൽനിന്ന് ചാലിയത്തേക്ക് പുറപ്പെട്ട ജങ്കാറിന്റെ ആക്സിലേറ്റർ ചാലിയാറിന്റെ മധ്യത്തിൽവെച്ച് പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ ജങ്കാർ ഓടിച്ചിരുന്ന സ്രാങ്കിന് വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടു. തീരദേശപോലീസ് ബോട്ട്ജെട്ടിയിൽ എത്തിയെങ്കിലും നിയന്ത്രണംവിട്ട ജങ്കാർ അഴിമുഖത്തേക്ക് ഒഴുകുന്ന സാഹചര്യമാണുണ്ടായത്. വിവരമറിഞ്ഞ് എസ്.ഐ. ടി.ഇ. ബിജുവിന്റെ നേതൃത്വത്തിൽ കോസ്റ്റൽ പോലീസ് ബോട്ടും പ്രദേശത്തുണ്ടായിരുന്ന മത്സ്യബന്ധനബോട്ടും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. ഇതിനിടെ ജങ്കാർ ജീവനക്കാർ എൻജിൻമുറിയിൽ ഇറങ്ങി ആക്സിലേറ്റർ വീണ്ടും പ്രവർത്തിപ്പിക്കാൻ നടത്തിയ ശ്രമം വിജയകരമായതോടെയാണ് ജങ്കാർ നിയന്ത്രണവിധേയമായി സുരക്ഷിതമായി കരയ്ക്കടുപ്പിച്ചത്.
അപകടത്തെ തുടർന്ന് ജങ്കാർ സർവീസ് തടസ്സപ്പെട്ടതോടെ ചാലിയം, ബേപ്പൂർ കടവുകളിൽ മറുകര കടക്കാനായി കാത്തുനിന്ന നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ദുരിതത്തിലായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































