പുഴയിൽ കാണാതായ യു.പി. സ്വദേശിയെ രണ്ടാംദിനവും കണ്ടെത്താനായില്ല; കൂടുതൽ സംഘം ഇന്നെത്തും

പുഴയിൽ കാണാതായ യു.പി. സ്വദേശിയെ രണ്ടാംദിനവും കണ്ടെത്താനായില്ല; കൂടുതൽ സംഘം ഇന്നെത്തും
പുഴയിൽ കാണാതായ യു.പി. സ്വദേശിയെ രണ്ടാംദിനവും കണ്ടെത്താനായില്ല; കൂടുതൽ സംഘം ഇന്നെത്തും
Share  
എഴുത്ത്

News desk

2026 Jul 21, 08:58 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നാദാപുരം : വിലങ്ങാട് കുളിക്കാവ് പുഴയിൽ ഒഴുക്കിൽപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ നിഗത്തിന് വേണ്ടിയുള്ള രണ്ടാംദിനത്തിലെ തിരച്ചിലും ഫലം കണ്ടില്ല. ചേലക്കാടുനിന്നുള്ള അഗ്നിരക്ഷാസേന തിങ്കളാഴ്ച രാവിലെ ആറേമുക്കാലിന് ആരംഭിച്ച തിരച്ചിൽ 11 മണിക്കൂറോളം നീണ്ടുനിന്നു. ഏകദേശം അഞ്ചുകിലോമീറ്റർ പരിധിയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല.


​അഗ്നിരക്ഷാസേനയുടെ 20 പേരടങ്ങുന്ന സംഘത്തോടൊപ്പം വിലങ്ങാടുനിന്നുള്ള റെസ്ക്യൂ ടീമും നാട്ടുകാരായ മുങ്ങൽവിദഗ്ധരും സജീവമായി രംഗത്തുണ്ട്. ഇതിന് പുറമെ വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുള്ള അഞ്ചംഗ സ്കൂബ ഡൈവേഴ്‌സ് സംഘവും തിരച്ചിലിനായി എത്തിയിരുന്നു. സ്റ്റേഷൻ ഓഫീസർ അരുൺ മോഹനന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. നിഗം ഒഴുക്കിൽപ്പെട്ട കുളിക്കാവുമുതൽ ഹനുമാൻകുണ്ട് വരെയുള്ള ഭാഗത്തും, തുടർന്ന് വാണിമേൽപ്പുഴയുടെ വിവിധ മേഖലകളിലും വിഷ്ണുമംഗലം ബണ്ട് പരിസരത്തും വൈകുന്നേരത്തോടെ പരിശോധന പൂർത്തിയാക്കി.


​കെ.എം. അഭിജിത്ത് എം.എൽ.എ. സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. കാണാതായ യു.പി സ്വദേശിയെ കണ്ടെത്താനായി ചൊവ്വാഴ്ച കൂടുതൽ അഗ്നിരക്ഷാസേനാംഗങ്ങളെ നിയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ. അറിയിച്ചു. തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുമെന്നും ഇതിനായി ജില്ലാഭരണകൂടത്തിന്റെ പൂർണസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N