കൂടരഞ്ഞിയിലെ കൊടുംവളവ് നിവർത്തണം: അപകടഭീഷണിയൊഴിയാതെ പാലക്കിയിൽവളവ്

കൂടരഞ്ഞിയിലെ കൊടുംവളവ് നിവർത്തണം: അപകടഭീഷണിയൊഴിയാതെ പാലക്കിയിൽവളവ്
കൂടരഞ്ഞിയിലെ കൊടുംവളവ് നിവർത്തണം: അപകടഭീഷണിയൊഴിയാതെ പാലക്കിയിൽവളവ്
Share  
എഴുത്ത്

News desk

2026 Jul 21, 08:57 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവമ്പാടി : കൂടരഞ്ഞി-മുക്കം പൊതുമരാമത്ത് റോഡിൽ താഴെ കൂടരഞ്ഞിയോട് ചേർന്നുള്ള പാലക്കിയിൽവളവ് നിവർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കക്കാടംപൊയിൽ, പൂവാറൻതോട് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയായ ഇതിലൂടെ വലിയ തോതിൽ വാഹനങ്ങളാണ് കടന്നുപോകുന്നത്. മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഭാരവാഹനങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്.


​റോഡിലെ കൊടുംവളവുകാരണം എതിരേ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാറില്ല. നിലവിൽ വീതികുറഞ്ഞ ഈ പാതയുടെ ഇരുവശങ്ങളിലും കാടുകയറി കിടക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു.

ശക്തമായ മഴ പെയ്യുമ്പോൾ മറ്റ് വാഹനങ്ങളുടെ ശബ്ദം കേൾക്കാത്തതും പൊടുന്നനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുന്നതും ഇവിടെ പതിവാണ്. വാഹനയാത്രക്കാർക്ക് പുറമെ കാൽനടയാത്രക്കാർക്കും ഈ വളവ് വലിയ രീതിയിൽ ഭീഷണിയുയർത്തുന്നു.


​ഈ അപകടവളവ് നിവർത്തി റോഡ് വികസിപ്പിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ സംസ്ഥാനപ്രസിഡന്റ് പി. എം. തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, മുഹമ്മദ്‌കുട്ടി പുളിക്കൽ, പി. അബ്ദുറഹ്‌മാൻ, സജി പെണ്ണാപറമ്പിൽ, ജോസ് തോമസ് മാവറ, ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട്, ജിൻസ് അഗസ്ത്യൻ, ഷീബാ റോയ് നെച്ചികാട്ടിൽ, മാത്യു വർഗീസ്, സോളമൻ മഴുവഞ്ചേരിൽ തുടങ്ങിയവർ സംസാരിച്ചു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N