ഭയം വേണ്ട, സഹകരണം മതി; കോഴിക്കോട്ട് ജനമൈത്രി ജാഗ്രതാസദസ്സ് സംഘടിപ്പിച്ചു

ഭയം വേണ്ട, സഹകരണം മതി; കോഴിക്കോട്ട് ജനമൈത്രി ജാഗ്രതാസദസ്സ് സംഘടിപ്പിച്ചു
ഭയം വേണ്ട, സഹകരണം മതി; കോഴിക്കോട്ട് ജനമൈത്രി ജാഗ്രതാസദസ്സ് സംഘടിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Jul 21, 08:56 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: സോഷ്യൽ പോലീസിങ് ഡിവിഷൻ കോഴിക്കോട് സിറ്റിയുടെ ആഭിമുഖ്യത്തിൽ റെസിഡെൻസ് അസോസിയേഷൻ പ്രതിനിധികൾക്കായി ജനമൈത്രി ജാഗ്രതാസദസ്സ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ.പി. ഷൗക്കത്തലി പരിപാടി ഉദ്ഘാടനം ചെയ്തു. 'തൂഫാൻ' ശക്തമായി മുന്നോട്ടുപോകുമ്പോൾ പൊതുജനങ്ങൾ ഭയപ്പെടാതെ പോലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


​കോഴിക്കോട് സിറ്റിയിലെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്ന് ട്രാഫിക് ആണെന്നും വാഹനങ്ങൾ ഉപയോഗിക്കുന്നവർ നിയമങ്ങൾ പാലിക്കുകയെന്നത് മര്യാദയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാശ്ചാത്യരാജ്യങ്ങളിൽ പൊതുജന സഹകരണത്തോടെയാണ് ഗതാഗതനിയമങ്ങൾ പാലിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോഴിക്കോട് കൺട്രോൾ റൂം അസി. കമ്മിഷണർ ടി.പി. സുമേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ റെസിഡെൻഷ്യൽ അസോസിയേഷൻ ഭാരവാഹികളെ ഉൾപ്പെടുത്തി പുതിയ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും, അതുവഴി പരാതികളും രഹസ്യവിവരങ്ങളും പോലീസുമായി പങ്കുവെക്കാനും യോഗത്തിൽ തീരുമാനമായി.


​പരിപാടിയിൽ സോഷ്യൽ പോലീസിങ്ങിൽ റെസിഡെൻഷ്യൽ അസോസിയേഷൻ്റെ പങ്ക്, ഓപ്പറേഷൻ തൂഫാൻ എന്നീ വിഷയങ്ങളെ അധികരിച്ച് ടൗൺ അസി. കമ്മിഷണർ കെ.വി. പ്രമോദൻ ക്ലാസെടുത്തു. സോഷ്യൽ പോലീസിങ് എ.ഡി.എൻ.ഒ. വി.കെ. ഹരിഹരൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. കെ.കെ. വിനോദൻ, എലത്തൂർ എസ്.എച്ച്.ഒ. രഞ്ജിത്ത്, വനിതാ സ്റ്റേഷൻ എസ്.ഐ. ടി.എം. സജിനി, സിറ്റി ജനമൈത്രി കോഡിനേറ്റർ വി.വി. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. വിവിധ സ്റ്റേഷൻ പരിധികളിൽനിന്നുള്ള റെസിഡെൻഷ്യൽ പ്രതിനിധികളും ബീറ്റ് ഓഫീസർമാരുമടക്കം മുന്നൂറ്റൻപതോളം പേർ പങ്കെടുത്ത പരിപാടിയിൽ പ്രതിനിധികൾ അവരുടെ ആവശ്യങ്ങളും പരാതികളും പോലീസിന് മുന്നിൽ ഉന്നയിച്ചു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N