തേഞ്ഞിപ്പലം: അത്യാഹിത സാഹചര്യങ്ങളിൽ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി കാലിക്കറ്റ് സർവകലാശാലയിൽ ആധുനിക സംവിധാനങ്ങളുള്ള പുതിയ ആംബുലൻസ് സർവീസ് ആരംഭിച്ചു. പുതിയ ആംബുലൻസിന്റെ താക്കോൽദാനം വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സെക്യൂരിറ്റി ഓഫീസർ സുബിൻ ജോസഫിന് കൈമാറി നിർവഹിച്ചു.
ആകെ 28.71 ലക്ഷം രൂപ വിനിയോഗിച്ചാണ് ജീവൻരക്ഷാ സൗകര്യങ്ങളോടു കൂടിയ ഈ ആംബുലൻസ് സർവകലാശാലയിൽ എത്തിച്ചിരിക്കുന്നത്. രണ്ട് ഓക്‌സിജൻ സിലിൻഡറുകൾ, എ.ഇ.ഡി. മോണിറ്റർ, നെബുലൈസർ ഉൾപ്പെടെ 18 തരം മെഡിക്കൽ ഉപകരണങ്ങൾ അടങ്ങുന്ന വിപുലമായ സജ്ജീകരണങ്ങൾ പുതിയ വാഹനത്തിലുണ്ട്.
ചടങ്ങിൽ പ്രോ വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ്, രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു. ഇവർക്കൊപ്പം സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി.എം. വാസുദേവൻ, മധു രാമനാട്ടുകര, ഡോ. ലക്ഷ്‌മി ആർ. ചന്ദ്രൻ, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. അബ്രഹാം ജോസഫ്, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. എ. യൂസഫ്, ഡെപ്യൂട്ടി രജിസ്ട്രാർ എം.ജി. ജെങ്കിഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































