ചൊക്ളി :ചൊക്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന മൊയാരം പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "വി.എസ് ചരിത്രവും പേരാട്ടവും" എന്ന വിഷയത്തെ അസ്പദമാക്കി കെ.വി.സുധാകരൻ ആലപ്പുഴ (വി.എസിന്റെ പ്രസ്സ് സെക്രട്ടറിയും പ്രമുഖ മാധ്യമ പ്രവർത്തകൻ) പ്രഭാഷണം നടത്തി. നാവേത്ഥാനരംഗത്തും വിദ്യാഭ്യാസ രംഗത്തും കണ്ണൂരിലെ തലശ്ശേരിയും, ചൊക്ളിയും നൽകിയ സംഭവനകളെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് പ്രഭാഷണംതുടർന്നു. വി.എസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കടന്നുവന്നതും, കർഷക തൊഴിലാളി യൂണിയൻ പടുത്തുയർത്തിയതും പേരാട്ടം നയിച്ചതും തിരുവിതാകൂർ കർഷക തൊഴിലാളി യൂണിയൻ, പിന്നീട് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയ ചരിത്രവും , പുന്ന പ്ര വയലാർ സമരത്തിന്റെ ചരിത്രത്തെ കുറിച്ചും വി.എസ്. വഹിച്ച പങ്കിനെ കുറിച്ചും സംസാരിച്ചു. 1957 ലെ തെരഞ്ഞടുപ്പിൽ വി.എസിന്റെ പ്രവർത്തനം തെ രഞ്ഞടുപ്പ് രാഷ്ട്രിയത്തിൽ പ്രധാനപ്പെട്ടതാണ്. പിന്നീട് വന്ന ദേവികുളം ഉപതെരഞ്ഞടുപ്പിലും വി.എസിനെ ചുമതലകമ്മ്യൂണിസ്റ്റ് പാർടി ഏൽപിച്ചതിലും, 1957 ലെ തെരഞ്ഞടുപ്പിൽ ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 11 ൽ 9 സീറ്റും ജയിച്ചതും സൂചിപ്പിച്ചു. വി.കെ രാകേഷ് (സി.പി.ഐ.എം പാനൂർ ഏറിയ കമ്മിറ്റി അംഗം.) അധ്യക്ഷത വഹിച്ചു. കെ.ദിനേഷ് ബാബു (സി.പി.ഐ.എം ലോക്കൽ സെക്രട്ടറി, മൊയാരം പഠന കേന്ദ്രം കൺവീനർ) സ്വാഗതവും കെ.പ്രദീപ് (ചൊക്ളി ഗ്രാമപഞ്ചായത്ത് അംഗം) നന്ദിയുംപറഞ്ഞു.
മാഹിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മാഹി: മാഹിസി.എച്ച്സെന്ററിന്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു.
ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് മാഹി എം. എൽ എ .അഡ്വ. ടി.അശോക് കുമാർ ഉദ്ഘാടനംചെയ്തു.
ജീവകാരുണ്യ രംഗത്ത് സി എച്ച് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.എൽ എ പറഞ്ഞു.
മാഹി പൊലീസ് സുപ്രണ്ട് ബി ധനശേകരൻ,പ്രവാസി വ്യവസായി. റാഫി ഐച്ചസ് എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ റാഫി ഐച്ചസ് സി.എച്ച് സെൻ്ററിനു നൽകിയ വീൽചെയറുക ളും വാട്ടർ ബെഡ്ഡുകളും, മറ്റുപകരണങ്ങളും അദ്ദേഹംഎം.എൽ എ ക്ക് കൈമാറി.
സി എച്ച് സെൻ്റർ പ്രസിഡണ്ട് എ.വി യൂസഫ് അധ്യക്ഷത വഹിച്ചു
കണ്ണൂർ ബേബി ഹോസ്പിറ്റൽ,തലശേരി പി കെ ഐ കെയർ ഹോസ്പിറ്റൽ,
മാഹി നീതി ലാബ് എന്നിവർ ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്
മുസ്ലിം ലീഗ് നേതാക്കളായ ടി ഇബ്രാഹിം കുട്ടി,,കെ കെ ബഷീർ,ഇഫ്തിയാസ്,കെ എം സി സി കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസൽ,സംസാരിച്ചു.
നീറ്റ് പരീക്ഷയിൽ വിജയിച്ച ഹൈഫ നൗഫലിനെ അഡ്വ: അശോക് കുമാർ എം എൽ എ ആദരിച്ചു.
ചടങ്ങിൽ എ വി അൻസാർ സ്വാഗതവുംഇ കെ മുഹമ്മദലി നന്ദിയും പറഞ്ഞു.
ചിത്രവിവരണം:റാഫി ഐച്ചസ് സി.എച്ച് സെൻ്ററിനു നൽകിയ വീൽചെയറുകളും വാട്ടർ ബെഡ്ഡുകളും, മറ്റുപകരണങ്ങളും ടി. അശോക് കുമാർ എം.എൽ എ ക്ക് കൈമാറുന്നു.
മാഹിയുടെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക് കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് : ഇ. വത്സരാജ്.
മാഹി : മാഹിയുടെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക് കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്. ചൂടിക്കൊട്ട രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ പത്താംതരം, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച സ്നേഹാദരം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ പി പി വിനോദൻ അധ്യക്ഷനായി. മാഹിമുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യ ഭാഷണം നടത്തി. സത്യൻ കേളോത്ത്,നളിനി ചാത്തു കല്ലാട്ട് പ്രേമൻ, അജയൻ പൂഴിയിൽ, കെ എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.മുഹമ്മദ് സർഫാസ്,ഷിജിൻ കെ.ടി,കെ എം പവിത്രൻ,വിനോദ് പുഴയിൽ ഒ.പി ശ്രീകാന്ത്, ബാബു എ പി, സന്ദീപ് പുത്തലം എന്നിവർ നേതൃത്വം നൽകി.
അൽ താഹിഫിൽ വാളാട്ട് മുനീർ ദുബായിൽ അന്തരിച്ചു.
പള്ളൂർ ചാലക്കര പിഎംടി ഷെഡിന് സമീപം അൽ താഹിഫിൽ വാളാട്ട് മുനീർ (42) ദുബായിൽ അന്തരിച്ചു. ഖബറടക്കം നാട്ടിലെത്തിച്ച ശേഷം ചൊക്ലി കണ്ണോത്ത് പ്പള്ളി ഖബർസ്ഥാനിൽ. ഉപ്പ: പരേതനായ കുനിയിൽ ഇബ്രാഹിം.ഉമ്മ: വാളാട്ട് കുഞ്ഞലു.
ഭാര്യ: ഷെർഫിന ഷാസ് (ചിറക്കര - തലശ്ശേരി). മക്കൾ: സെയിൻ,
സെയിം.സഹോദരങ്ങൾ: ഷിയാസ്, മുംതാസ് (ഇരുവരും മസ്ക്കറ്റ്), മുഫ്സിർ (ഖത്തർ).
സതി നിര്യാതയായി
ന്യൂ മാഹി ഏടന്നൂരിൽ കൊളങ്ങരപൊയിൽ സതി (78)
ഭർത്താവ് : പരേതനായ നാണു.
മക്കൾ : ശ്രീജിത്ത്, ശ്രീബ, ശ്രീഷ.
മരുമക്കൾ : സംഗീത, സഗീഷ്, ജയേഷ്
മാഹിയിൽ വെച്ച് മുങ്ങിക്കിടന്ന ജങ്കാറിലിടിച്ച് ഫൈബർ വള്ളം തകർന്നു
മാഹി :അഴിമുഖത്ത് മുങ്ങിക്കിടന്ന ജങ്കാറിലിടിച്ച് ഫൈബർ വള്ളം തകർന്നു.
ചോമ്പാല ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട വടകര കുരിയാടി ബീച്ചിലെ ഏറ്റുമാനൂരപ്പൻ വലക്കാരുടെ ഫൈബർ വള്ളമാണ് ജങ്കാറിയിലിടിച്ച് തകർന്നത്.
വടകര കുരിയാടി സ്വദേശി കൈതവളപ്പിൽ രഞ്ജിത്തിൻ്റെ ഉടമസ്ഥതയിലുളളതാണ് ഫൈബർ വള്ളം.
പതിനഞ്ച് മത്സ്യത്തൊഴിലാളികളാണ്വള്ളത്തിലുണ്ടായിരുന്നത്.ഉടൻ സമീപമുണ്ടായിരുന്ന മത്സ്യബന്ധനതോണികളിലെമത്സ്യത്തൊഴിലാളികളെത്തി അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി
രക്ഷപ്പെടുന്നതിനിടെ മൂന്ന്മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ വള്ളത്തിൻ്റെ അടിഭാഗം തകർന്ന് വെള്ളം കയറുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്ന മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങൾ മൂന്ന് എൻഞ്ചിനുകൾ ,ജി പി എസ് സംവിധാനം, ക്യാമറ എന്നിവയ്ക്കും കേടുപാട് സംഭവിച്ചു.
മാഹി പാലത്തിൻ്റെ അറ്റകുറ്റപ്പണിക്കായി പുഴയിൽ നിന്നും ജോലി ചെയ്യേണ്ട ആവശ്യത്തിനായി എത്തിച്ച ജങ്കാറിലാണ് വള്ളം ഇടിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
പാലത്തിൻ്റെ ജോലി കഴിഞ്ഞ ശേഷം പുഴയോരത്ത് വെച്ചതായിരുന്നു.പിന്നീട് ഒഴുകി കടലിലെത്തി മുങ്ങിപ്പോയി.
മുങ്ങിക്കിടക്കുന്ന ജങ്കാർ തിരിച്ചറിയാൻ ഫ്ളോട്ടുകളോ, മറ്റു അടയാളങ്ങളോ ഇല്ലാത്തതിനാൽ തോണികൾ ഇനിയും അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് മാഹി ഫിഷറീസ് വകുപ്പും, കോസ്റ്റൽ പോലീസും മുൻകൈയ്യെടുത്ത് ജങ്കാർ വലിച്ച് കരക്കെത്തിക്കാനുള്ള നടപടി കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപകടത്തിൽപ്പെട്ട ഫൈബർ തോണി മത്സ്യത്തൊഴിലാളികൾ ചേർന്ന് കരയ്‌ക്കെത്തിച്ചു.
സംഭവമറിഞ്ഞ്മാഹി കോസ്റ്റൽ സ്റ്റേഷൻ , തലായി കോസ്‌റ്റൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പൊലീസുകാർ സ്ഥലത്തെത്തി
ചിത്രവിവരണം: വള്ളത്തിന്റെ അടിഭാഗം തകർന്ന നിലയിൽ
വിജയോത്സവം സംഘടിപ്പിച്ചു
പുന്നോൽ :നവകേരളം ഗ്രന്ഥാലയം - താഴെ വയൽ സംഘടിപ്പിച്ച മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും വായന ചാലഞ്ച് വിജയി കൾക്കും നഗരസഭ ചെയർ പേഴ്സൺ കാരായി ചന്ദ്രശേഖരൻ പുരസ്കാരങ്ങൾ നല്കി.
ഐ.വി. ദാസ് അനുസ്മരണം പത്മൻ കോഴൂർ നടത്തി. വി.കെ.സുരേഷ് ബാബു അധ്യക്ഷനായി. നഗരസഭ അംഗം ബേബി റീജ, സനീഷ് ടി.പി എന്നിവർ ആശംസകൾ നേർന്നു. കെ.പി.രാമദാസൻ സ്വാഗതവും വി.പി. വിനീത് നന്ദിയും പറഞ്ഞു.
എസ്.ജാനകിയുടെ ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലിയായി അവതരിപ്പിച്ചു.
ജാനകി നിര്യാതയായി.
മാഹി മഞ്ചക്കൽ പടയന്റവിട(ആതിര) യിൽ ജാനകി (86) നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ : സുമ, പ്രസന്ന, അനിൽകുമാർ, പരേതയായ സവിത. മരുമക്കൾ: ചന്ദ്രൻ, ശശിധരൻ, സിന്ധു, ശശി.
അർജൻ്റീന ആരാധകനായിട്ടുള്ള അൻവിൻ വിജേഷിൻ്റെ പാട്ട് വൈറൽ അകുന്നു.
അർജൻ്റീനയുടെ ജെഴ്സി അണിഞ്ഞാണ് കളിക്കാരുടെ പേര് പറഞ്ഞുള്ള പാട്ടു പാടുന്നത്. കോടിയേരി സ്വദേശിയായിട്ടുള്ള അൻവിൻ തിരുവാങ്ങാട് ചന്ദുമേനോൻ സ്മാരക വലിയമാടവിൽ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.കൊടിയേരി ബാങ്ക് ജീവനക്കാരൻ വിജേഷ് പിതാവും പുന്നോൽ ബാങ്ക് ജീവനക്കാരി നിമിഷ മാതാവുമാണ്.
നിർമ്മലകുമാരി ടീച്ചർ അന്തരിച്ചു
വടകര: വടക്കുമ്പാട് കൂളിബസാറിനടുത്ത് ശ്രീലേഖ നിവാസിൽ എ. നിർമ്മലകുമാരി ടീച്ചർ (79) നിര്യാതയായി. പരേതനായ എച്ച്.എം. പി.സി. ഗുരു വിലാസം സ്കൂൾ അധ്യാപകനായിരുന്ന ടി.കെ. ബാലന്റെ ഭാര്യയാണ്.
മക്കൾ:
ലേഖ ബി. (അധ്യാപിക, മമ്പറം ഹയർ സെക്കൻഡറി സ്കൂൾ)
കല ബി. (എ.എസ്, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്)
മരുമക്കൾ:
പവനൻ കെ. (റിട്ട. എച്ച്.എം, കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂൾ)
ജയപ്രദീപൻ പി.കെ. (ജില്ലാ സർവേയർ സുപ്രണ്ട്, കണ്ണൂർ)
ശവസംസ്കാരം: 20/07/2026 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭ യോഗങ്ങൾക്ക് തുടക്കമായി
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2026-'27 വാർഷിക പദ്ധതിയുടെ ഭാഗമായ വിവിധ പദ്ധതികളിലേക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഗുണഭോക്തൃ ഗ്രാമസഭ യോഗങ്ങൾക്ക് ഞായറാഴ്ച തുടക്കം കുറിച്ചു. ഞായറാഴ്ച വൈകിട്ട് 3.30 ന് ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ വച്ച് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഏടന്നൂർ വാർഡ് തല ഗ്രാമസഭ ചേർന്നുകൊണ്ട് നടന്നു. തലശ്ശേരി എംഎൽഎ കാരായി രാജൻ ഗ്രാമസഭ യോഗങ്ങളുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. പുതിയ കാലത്തെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുടെ തനത് വരുമാനം വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട് എന്ന് കാരായി രാജൻ എംഎൽഎ അഭിപ്രായപ്പെട്ടു. ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തകർന്ന ഗ്രാമീണ റോഡുകളുടെ റീസ്റ്റോറേഷൻ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമസഭ യോഗത്തിൽ വച്ച് എംഎൽഎ ജനങ്ങളോട് നേരിട്ട് സംവദിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ഗ്രാമസഭയിൽ വച്ച് 25 അംഗ വാർഡ് വികസന സമിതിയും രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, മെമ്പർമാരായ വി മിനി, എ സി രേഷ്മ, പി കെ സുനിത, വൈശാഖ് മുരളീധര, ഷർമില അഫ്സർ, കെ എം അപർണ എന്നിവർ പങ്കെടുത്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രീജ സ്വാഗതവും ഗ്രാമസഭ കോഡിനേറ്റർ കെ സുനിത നന്ദിയും പറഞ്ഞു.
നീറ്റ് കൗൺസലിംഗ് 20ന് തലശ്ശേരിയിൽ
തലശ്ശേരി : നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തോടനുബന്ധിച്ച് വ്യക്തിഗത കരിയർ കൗൺസലിംഗ് നടത്തുന്നു. തലശ്ശേരി ദിശ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൻററിൽ ജൂലൈ 20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് പ്രോഗ്രാം.
ഓൾ ഇന്ത്യ മെഡിക്കൽ കൗൺസിലിംഗ്, സംസ്ഥാന കൗൺസിലിംഗ്, എയിംസ്, ജിപ്മർ, ഇ എസ് ഐ ക്വാട്ട, എൻ ആർ ഐ ക്വാട്ട, ഡീംഡ് മെഡിക്കൽ യൂണിവേഴ്സിറ്റി, മറ്റു സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലെ പ്രവേശനം തുടങ്ങിയ വിവിധ പ്രവേശന രീതികളെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാം.
ഓരോ വിദ്യാർത്ഥികളുടെയും നീറ്റ് സ്കോറിൻറെ അടിസ്ഥാനത്തിൽ പ്രവേശന സാധ്യതകൾ, പ്രവേശന രീതികൾ, ഫീസ് ഘടന, ഓപ്ഷൻ രജിസ്ട്രേഷൻ എന്നിവ മനസ്സിലാക്കാം. പ്രമുഖ നീറ്റ് കൗൺസലർ റമീസ് പാറാൽ കൗൺസിലിങ്ങിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക. ഫോൺ: 8590974881, 9037089244
യു.കെ.സുധ നിര്യാതയായി.
ന്യൂമാഹി:മാങ്ങാട്വേലായുധൻ മൊട്ടക്ക് സമീപം സി ടി രാഘവന്റെ(റിട്ട പള്ളൂർ സ്പിന്നിംഗ് മിൽ) ഭാര്യ യു കെ സുധ(73) അന്തരിച്ചു പിതാവ് അന്തരിച്ച നിടുമ്പ്രം കെ കുഞ്ഞുരാമൻ(ആരോഗ്യ വകുപ്പ് ) മാതാവ് ഉക്കേണ്ടെന്റെവിടെ ജാനകി മക്കൾ ബിന്ദു (പെരിങ്ങത്തൂർ) ബിജി (നിടുമ്പ്രം) ഷാജിഷ (ഇരിങ്ങണ്ണൂർ)
മരുമക്കൾ വി കെ ബാബു, (സൗദിഅറബിയ)പിഗംഗാധരൻ(business)പി അനിൽദാസ്(ആർ ബി കളക്ഷൻസ് തലശ്ശേരി)
സഹോദരി യു കെ രജിത
ഇത് മയ്യഴിയുടേയും ജയം
മാഹി: അങ്ങ് അമേരിക്കയിലെ ന്യൂ ജഴ്സിയിൽ ലോകഫുട്ബോളിന്റെ നെറുകയിലേക്ക് സ്പെയിൻ . ഉദിച്ചുയർന്നപ്പോൾ , ഇങ്ങ് മയ്യഴിയിൽ സ്വന്തം രാജ്യം ജയിച്ചാലെന്നപോലെ ആഹ്ലാദം അലതല്ലി.
സ്പെയിനും മാഹിയും തമ്മിൽ നൂറ്റാണ്ടുകളായി പൊക്കിൾക്കൊടി ബന്ധമുണ്ട്. കടലുകൾക്കപ്പുറം 1 സ്പെയിനിലെ കുഗ്രാമമായ ആവിലായിൽ ജനിച്ച് അവിടെ തന്നെ ജീവിച്ച് മരിച്ച സെന്റ് തെരേസ പുണ്യവതി ഇങ്ങ് മയ്യഴിക്കാരുടെ റിശുദ്ധ മാതാവായി മാറിയത് വിസ്മയമാണ്.. മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഫ്രഞ്ചുകാർ നിർമ്മിച്ച മയ്യഴി പള്ളിയിലെ ആരാധനാ മൂർത്തിയാണ് സെന്റ് തെരേസാ പുണ്യവതി. അക്കാലം തൊട്ടിന്നു വരെ സ്പെയിൻ, ജാതി മത ഭേദമെന്യേ മയ്യഴിക്കാരുടെ ഹൃദയത്തിലിടം നേടിയ നാടാണ്.
മാഹി ടൗണിലും ചാലക്കരയിലും വൻ ആഘോഷങ്ങളാണ് ഫൈനൽ മത്സരവേളയിൽ നടന്നത്. ബിഗ് സ്ക്രീനുകളിൽ തെളിഞ്ഞ കളിയുടെ ദൃശ്യങ്ങൾ നേരിട്ട് കാണുന്ന അതേ അനുഭൂതി സൃഷ്ടിച്ചു. കാണികൾ സ്ത്രീ പുരുഷ ഭേദമെന്യേ അമിതാവേശത്തിൽആർപ്പ് വിളിച്ച്ആനന്ദനടനമാടി.
വർണ്ണാട്ടം ഒന്നൂടി
സംസ്ഥാന ചിത്രകലാ പ്രദർശനം കതിരൂരിൽ തുടങ്ങി
കതിരൂർ: തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മേരാകി ചിത്രകലാ കൂട്ടായ്മയിലെ പതിനേഴ് ചിത്രകാരികൾ ചേർന്നൊരുക്കിയ
വർണ്ണാട്ടം ഒന്നൂടി എന്ന ആറു ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന ചിത്രകലാ പ്രദർശനം കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ തുടങ്ങി.
കതിരൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷോസ്‌ന സുജിത്ത് അധ്യക്ഷത വഹിച്ചു. കതിരൂരിന്റെ ആയോധന കലയെ ഉൾപ്പെടുത്തിയ
നൃത്തശാസ്ത്രത്തിന്റെ കല, ഫോക് ലോർ, വിദ്യാഭ്യാസം എന്നിവയിൽ നിന്നുള്ള സമീപനം
എന്ന ജപ്പാനീസ് ഭാഷയിലെ പുസ്തകം ആർട്ട് ഗാലറി കൺവീനർ കെ എം ശിവകൃഷ്ണന് കൈമാറിക്കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി പവിത്രൻ ഉദ്ഘാടനം ചെയ്തു.
2023 ൽ കതിരൂരിൽ വന്ന്
തെയ്യക്കാവുകളിലും മറ്റും സന്ദർശിച്ചു രണ്ടടി ഉയരവും ഒന്നരയടി വീതിയുമുള്ള ക്യാൻവാസിൽ അക്രൈലിക് ചായം ചേർത്ത് വരച്ച 23 രചനകളാണ് പ്രദർശനത്തിൽ ഉള്ളത്.
തൃശ്ശൂരിലെ പ്രതീക്ഷ സുബിൻ ഏകോപനം നിർവഹിച്ച ചിത്രകാരി കൂട്ടായ്മയിൽ
ആനന്ദവല്ലി, ശുഭ എസ് നാഥ് (കോട്ടയം ), സരിത എം, (കൊല്ലം ), ലേഖ ടി എം (ഇടുക്കി ), മേഘന കെ എ (എറണാകുളം )
ഗീതു സുരേഷ് (ആലപ്പുഴ ),
സോജാ സോമൻ സ്വപ്ന അശോക് (തിരുവനന്തപുരം )
ദേവി പ്രമോദ് (ബാംഗ്ലൂര് )
ഇന്ദു വിമൽ, ലാൻസി ലാസർ വി, കാർത്തിക മോഹൻ കെ, ശാന്താബാബു, രാജി കൃഷ്ണ, ശ്രീലജ ഹരിദാസ്, ഷീജ ജോസ് (തൃശൂർ )
എന്നിവരുടെ രചനകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രദർശനം ശനിയാഴ്ച സമാപിക്കും. ഗാലറി സമയം രാവിലെ 10 മുതൽ വൈകുന്നേരം 6വരെ.
സമന്വയ റെസിഡൻസ്: തെരുവുനായ ശല്യം രൂക്ഷം പരിഹാര നടപടി വേണം
ചാലക്കര പോളി ടെക്കനിക്ക്, ഗ്യാസ് ഗോഡൗൺ, വയൽ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കയാണ്. കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ ഭീതിയിലാണുള്ളത്. മാത്രമല്ല ഈ പ്രദേശങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും കുറ്റിച്ചെടികൾ തഴച്ചു വളർന്നതിനാൽ കാൽ നടയാത്ര ദുഷ്ക്കരമായിരിക്കയാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.ആയതിനാൽ ശല്യക്കാരായ തെരുവുനായ്ക്കളെ ഇല്ലാതാക്കുന്നതിനും റോഡിന്റെ ഇരുവശവും വൃത്തിയാക്കി സുഗമമായ യാത്രയ്ക്ക് അവസരമൊരുക്കണമെന്ന് ചാലക്കര റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ മാഹി മുൻസിപ്പൽ കമ്മീഷണർക്ക് നിവേദനം നൽകി.
ഇന്ന് വൈദ്യൂതി മുടങ്ങും
മാഹി:വൈദ്യുതി ശൃംഖല നവീകരിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് (21/7/26) പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന ശുരുസന്നിധി, മാർവൽ റോഡ്, മുണ്ടുകുളങ്ങര എന്നീ പ്രദേശങ്ങളിൽ .കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും എച്ച്.ടി. ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ ചാലക്കര, കോഹിനൂർ എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേം 3 മണി വരേയും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.
മഞ്ഞണിപ്പൂനിലാവ്
സ്മരണാഞ്ജലി ഇന്ന്
ന്യൂമാഹി:കുറിച്ചിയിൽ യങ്ങ്പയനിയേർസ് ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ മഹാഗായിക എസ്.ജാനകിയമ്മയുടെ സ്മരണയിൽ 'മഞ്ഞണി പൂനിലാവ്' . ഗാനാഞ്ജലി സംഘടിപ്പിക്കുന്നു.
21 ന് വൈ:5 മണിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തും
തുടർന്ന് ജാനകിയമ്മയുടെ ഗാനങ്ങളെ കോർത്തിണക്കിയുള്ള ഗാനാഞ്ജലിയുമുണ്ടാകും.
വന മഹോത്സവം നടത്തി
മാഹി കൃഷി വകുപ്പിൻ്റെയും വനം വന്യ ജീവി വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ചാലക്കര ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജിൽ വനമഹോത്സവം നടത്തി. വൃക്ഷത്തൈ നട്ട് കൊണ്ട് വന മഹോത്സവം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഫ്ലോസി മാനുവൽ, പ്രിൻസിപ്പൽ ശാന്തി, കൃഷി ഓഫീസർ കെ.റോഷ് സംസാരിച്ചു. വയനാട് വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് രാഹുൽ രവീന്ദ്രൻ വിദ്യാർത്ഥികൾക്ക് മര സംരക്ഷണം, വനനിയമങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു. ക്യാമ്പസിൽ ഫല വൃക്ഷ തൈകൾ നടുകയും വിദ്യാർഥികൾക്കാവശ്യമായ വൃക്ഷ തൈ വിതരണവും നടന്നു
സലിം കുമാറിനെ തിങ്കൾ കമ്മ്യൂണിറ്റി അനുസ്മരിച്ചു.
മാഹി : മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരവും മികച്ച നടനുള്ള ദേശീയ പുരസ്‌കാര ജേതാവുമായ
സലിം കുമാറിനെ തിങ്കൾ കമ്മ്യൂണിറ്റി അനുസ്മരിച്ചു. രസ്ന ചമ്പാട് അധ്യക്ഷയായി. ആർട്ടിസ്റ്റ് ടി എം സജീവൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പി ടി ഷെൽന അനുസ്മരണ ഭാഷണം നടത്തി. ടി പി ഷൈജിത്ത്, സജിനി ജോൺ, കെ കെ മനീഷ്, ജയിംസ് സി ജോസഫ് എന്നിവർ സംസാരിച്ചു
ബോധവത്കരണ ക്ലാസും കുട വിതരണവും നടത്തി
മാഹി : വുമൺ ആൻ്റ് ചൈൽഡ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ
പളളൂർ ശ്രീനാരായണ ഹൈസ്കൂളിൽ ലഹരി വിപത്തിനെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പൊലീസ് സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. തിലകൻ അധ്യക്ഷനായി.വുമൺ ആൻ്റ് ചൈൽഡ് ഡിപ്പാർട്ട്മെൻ്റ് കോർഡിനേറ്റർ കെ.എം. ദൃശ്യ സാമൂഹികക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കോർഡിനേറ്റർമാരായ
ബൈനി പവിത്രൻ, ടി.കെ. ഐശ്വര്യ ബാബു,
പോലീസ് സബ് ഇൻസ്പെക്ടർ ദീപാ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. വുമൺ ആൻ്റ് ചൈൽഡ് ഡിപ്പാർട്ട്മെൻ്റിൻ്റെ - ബേട്ടി ബാച്ചാഓ ബേട്ടി പഠാഓ - പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു.
ചിത്രം; ലഹരി വിപത്തിനെതിരെ ബോധവത്കരണ ക്ലാസ്
പൊലീസ് സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്യുന്നു.
അനുമോദന സമ്മേളനം
കോടിയേരി: കല്ലിൽ താഴെ എം.എം.നാണു നമ്പ്യാർ സ്മാരക വായനശാല & ഗ്രന്ഥാലയം മികച്ച വിജയം നേടിയ SSLC, +2, LSS വിദ്യാർത്ഥികളെ അനുമോദിച്ചു. തലശ്ശേരി മുർസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. ഹെൻറി ആന്റണി ഉദ്ഘാടനം നിർവ്വഹിച്ചു. ബാലൻ മാസ്റ്റർ, അജിത് മാസ്റ്റർ, കനകരാജൻ, ജഗദംബിക, രാജൻ എന്നിവർ സംസാരിച്ചു.
മാഹിയുടെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക് കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് : ഇ. വത്സരാജ്.
മാഹി : മാഹിയുടെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക് കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്. ചൂടിക്കൊട്ട രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ പത്താംതരം, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച സ്നേഹാദരം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ പി പി വിനോദൻ അധ്യക്ഷനായി. മാഹിമുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യ ഭാഷണം നടത്തി. സത്യൻ കേളോത്ത്,നളിനി ചാത്തു കല്ലാട്ട് പ്രേമൻ, അജയൻ പൂഴിയിൽ, കെ എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.മുഹമ്മദ് സർഫാസ്,ഷിജിൻ കെ.ടി,കെ എം പവിത്രൻ,വിനോദ് പുഴയിൽ ഒ.പി ശ്രീകാന്ത്, ബാബു എ പി, സന്ദീപ് പുത്തലം എന്നിവർ നേതൃത്വം നൽകി
റോഡിൽ നെയിം ബോർഡുകൾ സ്ഥാപിക്കണം
തലശ്ശേരി :നഗരത്തിലെ റോഡുകൾക്ക് നിശ്ചയിച്ചിരിക്കുന്ന പേരുകളുള്ള ബോർഡുകൾഇല്ലാത്തതിനാൽ അന്യ പ്രദേശങ്ങളിൽ നിന്നുമെത്തുന്ന യാത്രികർ ഏറെ വിഷമിക്കുന്നു. ആദ്യമായി തലശേരിയിലെത്തുന്ന യാത്രക്കാർ റോഡ് തിരിച്ചറിയാതെ ബുദ്ധിമുട്ടുകയാണ്. നേരത്തെ നഗരത്തിലെ റോഡുകൾക്ക് പേരു വ്യക്തമാക്കി ബോർഡുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് ഇല്ലെന്നുതന്നെ പറയാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































