നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
Share  
എഴുത്ത്

News desk

2026 Jul 20, 12:46 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി, പ്രതിക്ക് 20 ലക്ഷം രൂപ പിഴയും ചുമത്തി. 140 പേജുള്ള വിശദമായ വിധിയാണ് കോടതി പ്രസ്താവിച്ചത്. പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയ കോടതി, ചെന്താമരയ്ക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന സൈക്കാട്രി, സൈക്കോളജി റിപ്പോർട്ടുകൾ ശരിവെക്കുകയും ചെയ്തു.


​'താൻ ഗാന്ധിജിയല്ല, ആരെയും വെറുതേവിടില്ല' എന്ന പ്രതിയുടെ മുൻ പരാമർശം വിധിപ്രസ്താവനയിൽ എടുത്തുപറഞ്ഞ കോടതി, ഇയാൾ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് വലിയ ഭീഷണിയാണെന്നും കൃത്യത്തിൽ യാതൊരുവിധ കുറ്റബോധവും പ്രകടിപ്പിച്ചിട്ടില്ലെന്നും നിരീക്ഷിച്ചു. ബിഎൻഎസ് 103(I), 126 (II) വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് വിധി. കോടതിയിൽ വിധി കേൾക്കാനായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും എത്തിയിരുന്നു.


​2025 ജനുവരി 27നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ ഇരട്ടക്കൊലപാതകം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ ശിക്ഷാവിധിയുണ്ടാകുന്നത്. മുൻപ് 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമര തന്നെയായിരുന്നു പ്രതി. സ്വന്തം ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന ആക്രോശത്തോടെയായിരുന്നു അന്ന് കൊലപാതകം നടത്തിയത്. ആ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ, പരോളിലിറങ്ങിയ സമയത്താണ് പ്രതി സുധാകരനെയും ലക്ഷ്മിയെയും ക്രൂരമായി കൊലപ്പെടുത്തിയത്.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N