കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിരുദ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രധാന പ്രതി ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കർണ്ണാടകയിലെ കുടകിൽ നിന്നാണ് മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാളെ പിടികൂടിയത്. കേസിൽ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ്. ജാമ്യാപേക്ഷ പരിഗണിക്കവെ, വിദ്യാർത്ഥികളോട് ഒരു അധ്യാപകൻ ഇത്തരത്തിലാണോ പെരുമാറേണ്ടതെന്നും മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് കോടതിയുടെ മനസ്സിൽ വരുന്നതെന്നും സുപ്രീം കോടതി റാമിന്റെ അഭിഭാഷകനോട് രൂക്ഷമായി ചോദിച്ചിരുന്നു.
തന്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ ഒരു അധ്യാപകൻ തിരിച്ചറിയണമെന്നും ക്ലാസ് മുറിയിൽ ഒരു വിദ്യാർത്ഥിയെ ഈ രീതിയിൽ അപമാനിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രതി കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 10നാണ് അധ്യാപകന്റെ മാനസിക പീഡനത്തെത്തുടർന്ന് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി നിതിൻ രാജ് ജീവനൊടുക്കിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































