പൂനൂർ: പെരിങ്ങളംവയൽ-നെരോത്ത് റോഡിന്റെ പണി മാസങ്ങളായിട്ടും പൂർത്തീകരിക്കാൻ വൈകുന്നതിനെതിരെ നാട്ടുകാരുടെയും റോഡ് സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധമുയർന്നു. കുനിയിൽ ഉന്നതി, പെരിങ്ങളംവയൽ അങ്കണവാടി എന്നിവയുടെ മുന്നിലൂടെയുള്ള ഇരുനൂറു മീറ്ററോളമാണ് പണി പൂർത്തിയാക്കാതെ പൂർണ്ണമായും ചെളിക്കുളമായി മാറിയത്. കാലവർഷം ശക്തമായതോടെ കാൽനടയാത്രപോലും അസാധ്യമായ ഈ ഭാഗത്ത് നിരവധി ബൈക്കപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും തെന്നിവീഴുന്നതും പതിവായ സാഹചര്യത്തിൽ, മഴ കനക്കും മുൻപ് റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
முൻ എം.എൽ.എ. സച്ചിൻദേവിന്റെ വികസനഫണ്ടിൽനിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടും പണി പൂർത്തിയാക്കാത്തത് അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥയാണെന്ന് റോഡ് സംരക്ഷണസമിതി വിശദീകരണസമ്മേളനം കുറ്റപ്പെടുത്തി. നിർമാണത്തിൽ ഇനിയും കാലതാമസവും ക്രമക്കേടും തുടർന്നാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ സമ്മേളനം തീരുമാനിച്ചു. യോഗത്തിൽ യു.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. അജിത്‌കുമാർ, ഷിജിലാൽ, ലതിക, പത്മനാഭൻ, രമേശൻ, കെ. കൃഷ്‌ണൻ, എം.കെ. സുരേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































