കോഴിക്കോട്: പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികളെ നേർവഴിക്കു നയിക്കേണ്ട അധ്യാപകർക്കാണ് കോളേജിലേയോ ഹയർസെക്കൻഡറിയിലേയോ അധ്യാപകരെക്കാൾ കൂടുതൽ ഉത്തരവാദിത്വവും പ്രാധാന്യവുമെന്ന് മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. സ്വഭാവ രൂപവത്കരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ചെറുപ്രായത്തിലേ കുട്ടികൾക്ക് രക്ഷിതാക്കളെപ്പോലെ കരുതൽ കൊടുക്കുന്നത് പ്രൈമറി ക്ലാസുകളിലെ അധ്യാപകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള എജുക്കേഷൻ കൗൺസിലിന്റെ പ്രീ പ്രൈമറി, ടി.ടി.സി, മോണ്ടിസോറി ടി.ടി.സി. ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ.ഇ.സി. ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. വിദ്യാ ബാലകൃഷ്ണൻ എം.എ.എൽ., എം.എ. ജോൺസൺ, പി. സിദ്ധാർത്ഥൻ, പ്രതാപ് മൊണാലിസ, എം.ആർ. രജിത എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































