കട്ടിപ്പാറ: കേളൻമൂലയിൽ തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. താമരശ്ശേരി ചുങ്കം കിണറുള്ളകണ്ടി മുനീറിനാണ് പരിക്കേറ്റത്. കട്ടിപ്പാറയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് മരത്തടികളുമായി വരികയായിരുന്ന ലോറി കേളൻമൂലയിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച ശേഷം ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
അപകടത്തെ തുടർന്ന് പൂർണമായും തകർന്ന ലോറിയുടെ കാബിനുള്ളിൽ മരത്തടികൾക്കിടയിൽ ഡ്രൈവർ കുടുങ്ങിപ്പോയിരുന്നു. തുടർന്ന് റോഡുപണിക്കാരുടെ എസ്കവേറ്റർ ഉപയോഗിച്ച് തടികൾ മാറ്റിയാണ് മുനീറിനെ പുറത്തെടുത്തത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റോഡിലേക്ക് വീണ തടികൾ എസ്കവേറ്റർ ഉപയോഗിച്ച് നീക്കുന്നതുവരെ പ്രദേശത്ത് ഭാഗികമായി ഗതാഗത തടസ്സവുമുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































