നവീകരണത്തിനൊരുങ്ങി കാരശ്ശേരി ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം

നവീകരണത്തിനൊരുങ്ങി കാരശ്ശേരി ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം
നവീകരണത്തിനൊരുങ്ങി കാരശ്ശേരി ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം
Share  
എഴുത്ത്

News desk

2026 Jul 20, 04:43 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കാരശ്ശേരി: ഗ്രാമപ്പഞ്ചായത്തിലെ ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം കൂടുതൽ സൗകര്യങ്ങളോടെ നവീകരിക്കുന്നു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ മാടാമ്പുറത്ത് ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച ഈ കേന്ദ്രം, നടത്തിപ്പുകാർ വരുമാനക്കുറവ് ചൂണ്ടിക്കാട്ടി നിർത്തിപ്പോയതിനെ തുടർന്ന് ഒന്നര വർഷത്തോളമായി അടഞ്ഞുകിടക്കുകയാണ്. വാടകയ്‌ക്കെടുത്തവർ പ്രധാന ഭാഗത്ത് ഹോട്ടൽ ആരംഭിച്ചതും യാത്രക്കാർക്ക് കേന്ദ്രം ശരിയായി ഉപയോഗപ്പെടുത്താൻ കഴിയാത്തതിന് കാരണമായി. വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനും കുഞ്ഞുങ്ങളെ മുലയൂട്ടാനുമുള്ള യഥാർത്ഥ ലക്ഷ്യം മുൻനിർത്തിയാണ് ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.


​കെട്ടിടത്തിനകത്തെ നശിപ്പിക്കപ്പെട്ട ജലവിതരണക്കുഴലുകളും ടാപ്പുകളും തറയിലെ കേടുവന്ന ഓടുകളും നന്നാക്കി കേന്ദ്രം കൂടുതൽ ആകർഷണീയമാക്കാൻ പഞ്ചായത്ത് 22 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൂടാതെ, ഇരുനിലക്കെട്ടിടത്തിന്റെ മുകൾഭാഗത്തെ പണി പൂർത്തിയാക്കി വനിതാ ജിം ആരംഭിക്കാനും ലക്ഷ്യമിടുന്നു. നിലവിൽ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന പരാതി ഉയർന്നിട്ടുണ്ടെങ്കിലും, ജലലഭ്യതയ്ക്കായുള്ള കുഴൽക്കിണർ നിർമാണ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന് പുറമെ പുരുഷന്മാർക്കായി ഓപ്പൺ ജിമ്മും തണൽമരങ്ങൾ വെച്ചുപിടിപ്പിച്ച പ്രത്യേക ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കും.


​കൊയിലാണ്ടിക്കും എടവണ്ണയ്ക്കുമിടയിൽ സംസ്ഥാന പാതയോരങ്ങളിൽ മറ്റ് പൊതു ശൗചാലയങ്ങളോ വിശ്രമകേന്ദ്രങ്ങളോ ഇല്ലാത്തതിനാൽ ദീർഘദൂര യാത്രക്കാർക്കും ശബരിമല മണ്ഡലക്കാലത്ത് അയ്യപ്പഭക്തർക്കും ഈ കേന്ദ്രം ഏറെ ഉപകാരപ്രദമാണ്. കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ താമസം മൂലമാണ് പണികൾ നീണ്ടുപോയതെന്നും, കേടുപാടുകൾ തീർത്ത് ഒന്നാം നിലയുടെ നിർമാണം കൂടി പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ വിശ്രമകേന്ദ്രം യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നും കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ അറിയിച്ചു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N