മുക്കം: കോഴിക്കോട്-മുക്കം റൂട്ടിലെ മാമ്പറ്റയിൽ മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് നിരവധി വാഹനങ്ങൾക്കും വീടിന്റെ ചുറ്റുമതിലിനും കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ച അപകട പരമ്പരയ്ക്ക് കാരണക്കാരനായ കാർ ഡ്രൈവർ പൂളക്കോട് സ്വദേശി അനീഷ് രാജുവിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. മുക്കം അഗസ്ത്യമുഴി ഭാഗത്തുനിന്നും കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് റോഡിലെ മറ്റ് വാഹനങ്ങളെ ഇടിച്ച് മുന്നോട്ട് പാഞ്ഞത്.
തുടർച്ചയായി വാഹനങ്ങളെ ഇടിച്ച ശേഷം ഒടുവിൽ റോഡരികിലെ ഒരു വീടിന്റെ കോൺക്രീറ്റ് ചുറ്റുമതിൽ പൂർണ്ണമായി തകർത്താണ് കാർ നിന്നത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. ഇയാൾ ആദ്യം ഇടിച്ച കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ കാർ നിർത്തിയ അനീഷ് രാജുവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെക്കുകയും ഉടൻ തന്നെ മുക്കം പോലീസിൽ വിവരമറിയിച്ച് കൈമാറുകയുമായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































