കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
'ബാക്ക് ടു ഫിറ്റ്‌നസ്' എന്ന പേരിലുള്ള ജിംനേഷ്യത്തിലാണ് സംഭവം. 200 ഗ്രാം എംഡിഎംഎക്ക് പുറമെ കഞ്ചാവും സംഘത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഏകദേശം പത്ത് ലക്ഷം രൂപ വിപണി വില വരുന്ന എംഡിഎംഎ ഇവരുടെ കൈവശം ഉണ്ടായിരുന്നതായാണ് വിവരം.
അതേസമയം ലഹരി കച്ചവടത്തിൽ പങ്കില്ലെന്നാണ് ജിംനേഷ്യത്തിന്റെ ഉടമ പറയുന്നത്. എന്നാൽ കുറച്ച് നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരിൽ നിന്ന് നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































