ന്യൂഡല്‍ഹി: കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ മേഖലയിൽ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി തള്ളി. കേരളത്തിലെന്നല്ല, രാജ്യത്ത് ഒരിടത്തും നിലവിൽ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പിന് പദ്ധതികളൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയതായി 'ഇക്കണോമിക്‌സ് ടൈംസ്' റിപ്പോർട്ട് ചെയ്തു.
ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലും പിന്നീട് നടന്ന മാരിടൈം സെമിനാർ വേദിയിലുമായിരുന്നു കേരളത്തില്‍ പതിനായിരം കോടി രൂപയുടെ കപ്പല്‍ നിര്‍മ്മാണ പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി മുഖ്യമന്ത്രി അവകാശപ്പെട്ടത്. ടാറ്റയുടെ ഈ ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും ഒരു മാസത്തിനുള്ളില്‍ അംഗീകാരം നൽകി പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തെ വലിയൊരു കടല്‍ശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ബജറ്റിൽ പ്രഖ്യാപിച്ച 'മിഷന്‍ സമുദ്ര' പദ്ധതിയുടെ പശ്ചാത്തലത്തിലാണ് വിഴിഞ്ഞത്ത് മദര്‍ഷിപ്പ് നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി കപ്പല്‍ശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ടാറ്റ നിക്ഷേപത്തിന് തയ്യാറായെന്ന വാർത്ത മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകിയിരുന്നെങ്കിലും, അത്തരമൊരു നീക്കമില്ലെന്ന് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ഇപ്പോൾ രംഗത്തെത്തുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































