തൊട്ടിൽപ്പാലത്ത് കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; എടപ്പാൾ സ്വദേശികളായ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

തൊട്ടിൽപ്പാലത്ത് കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; എടപ്പാൾ സ്വദേശികളായ അഞ്ചുപേർക്ക് ഗുരുതര പരിക്ക്
തൊട്ടിൽപ്പാലത്ത് കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; എടപ്പാൾ സ്വദേശികളായ അഞ്ചുപേർക്ക് ഗുരുതര പരിക്ക്
Share  
എഴുത്ത്

News desk

2026 Jul 18, 06:30 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തൊട്ടിൽപ്പാലം: ദേവർകോവിലിന് സമീപം കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. എടപ്പാൾ സ്വദേശികളായ ഷാനിദ്, സർഫാസ്, ഫാരിസ്, ജുലൈഖ, സഞ്ചിത് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വയനാട്ടിൽനിന്ന് സ്വന്തം നാടായ എടപ്പാളിലേക്ക് പോവുകയായിരുന്ന സംഘമാണ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.

​നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച ശേഷം സമീപത്തെ ഇടുങ്ങിയ കാനയിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഉടനടി പുറത്തെടുത്തത്.


അപകടത്തിൽപ്പെട്ടവരെ ആദ്യം തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരുടെ നില നിലവിൽ ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N