എന്താണ് സ്‌കീസോഫ്രീനിയ ? ;ഡോക്ടർ പി എൻ സുരേഷ് കുമാർ

എന്താണ് സ്‌കീസോഫ്രീനിയ ? ;ഡോക്ടർ പി എൻ സുരേഷ് കുമാർ
എന്താണ് സ്‌കീസോഫ്രീനിയ ? ;ഡോക്ടർ പി എൻ സുരേഷ് കുമാർ
Share  
ഡോക്ടർ  പി .എൻ .സുരേഷ് കുമാർ , ഡയറക്ടർ (ചേതന സെൻറർ ഫോർ ന്യൂറോ സൈക്കാട്രി കോഴിക്കോട് ) എഴുത്ത്

ഡോക്ടർ പി .എൻ .സുരേഷ് കുമാർ , ഡയറക്ടർ (ചേതന സെൻറർ ഫോർ ന്യൂറോ സൈക്കാട്രി കോഴിക്കോട് )

2023 May 23, 09:32 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

സ്പഷ്ടമായി ചിന്തിക്കുവാനും വികാരങ്ങളെ കൈകാര്യം ചെയ്യുവാനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള കഴിവിനെ ബാധിക്കുന്ന ഗുരുതരമായ ഒരു മാനസിക രോഗമാണ് സ്കിസോഫ്രീനിയ.

 ഈ അസുഖത്തെ പലരും ഒരു രോഗമായി കണക്കാക്കുന്നില്ല മറിച്ച് വളർത്തു ദോഷമോ ഗ്രഹദോഷമോ ദൈവശാപമോ അമാനുഷിക ശക്തികളോ ആണെന്ന് തെറ്റിദ്ധരിക്കുകയാണ്.

 മറിച്ച് മസ്തിഷ്‌ക കോശങ്ങളിൽ സംഭവിക്കുന്ന ഭൗതികവും രാസയാനികവുമായ മാറ്റങ്ങളാൽ വരുന്ന താളപ്പിഴവുകളാണ് ഈ രോഗത്തിന് കാരണം.

 പ്രമേഹവും ഹൃദ്രോഗവും പോലെ ജീവശാസ്ത്രപരമായ രോഗമാണ് സ്കിസോഫ്രീനിയ

ആരെയാണ് സ്കിസോഫ്രീനിയ ബാധിക്കുന്നത് ?

സമൂഹത്തിൽ തികച്ചും സാധാരണമായ ഈ രോഗം 100 പേരിൽ ഒരാളെ വീതം ജീവിതത്തിൽ ഏതെങ്കിലും സമയത്ത് ബാധിക്കുന്നു.

കേരളത്തിൽ ഏകദേശം മൂന്നു ലക്ഷത്തി മുപ്പതിനായിരം പേർക്ക് ഈ രോഗമുണ്ട് .

സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്ന രോഗമാണിത് .

15 നും 30 നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും 25നും 30ഉം ഇടയ്ക്കുള്ള പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി ഇത് കാണുന്നത്.

 വംശം, വർണ്ണം, ജാതി, മതം, സാമ്പത്തികസ്ഥിതി തുടങ്ങിയ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി സ്കിസോഫ്രീനിയ എല്ലാതരം ആളുകളെയും ബാധിക്കുന്നു .

അടിസ്ഥാന കാരണങ്ങൾ

വിവിധ ഘട്ടങ്ങളിൽ കൂടിച്ചേരുന്ന രോഗമാണിത് .

 തലച്ചോറിലെ നാഡീ കോശങ്ങൾ പരസ്പരം കൈമാറാൻ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളായ ഡോപോമിൻ, ഗ്ലൂട്ടമേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ ഈ രോഗത്തിന് മുഖ്യ കാരണമാകുന്നു.

പാരമ്പര്യം ,ജന്മനാ തലച്ചോറിന് സംഭവിക്കുന്ന നാശങ്ങൾ, ഗർഭാവസ്ഥയിൽ ബാധിക്കാവുന്ന വൈറസ് രോഗങ്ങൾ, കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ എന്നിവയൊക്കെ മറ്റു കാരണങ്ങളാണ്.

മാനസിക സംഘർഷങ്ങളും കുടുംബ പ്രശ്നങ്ങളുംമൊക്കെ ഈ രോഗാവസ്ഥയെ കൂടുതൽ മോശമാക്കാം .

ലക്ഷണങ്ങൾ

സ്കിസോഫ്രീനിയുടെ ലക്ഷണങ്ങൾ പലതാണ്. അസുഖം തുടങ്ങുന്നത് ക്രമേണ ആയിരിക്കും .സ്കീസോ ഫ്രീനിയക്ക് ഒരായിരം മുഖങ്ങളുണ്ട്.

ചുരുങ്ങിയത് ഒരു മാസമെങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങൾ സ്ഥിരമായി കണ്ടുവന്നാൽ രോഗം സ്കീസോഫ്രീനിയ ആണെന്ന് അനുമാനിക്കാം

1.ഒന്നിലും താല്പര്യമില്ലായ്മ മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുമാറുക പഠനം ജോലി ശരീരവൃത്തി ആഹാരം എന്നിവയിൽ അലസതയും താല്പര്യക്കുറവും .

2.സംശയ സ്വഭാവം .തന്നെ ആരോ ആക്രമിക്കാൻ ശ്രമിക്കുന്നു , പങ്കാളിക്ക് അവിഹിതബന്ധം ബാഹ്യ ശക്തികൾ തന്റെ പ്രവർത്തനങ്ങളെയും ചിന്തകളെയും നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ തോന്നലുകൾ .

3.മിഥ്യാനുഭവങ്ങൾ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്തതും കാണാൻ കഴിയാത്തതുമായ ശബ്ദങ്ങൾ കേൾക്കുക കാഴ്ചകൾ കാണുക .


4.വൈകാരിക മാറ്റങ്ങൾ. ഭയം ഉൾകണ്ഠ, നിർവികാരത, കാരണമില്ലാതെ ചിരിക്കുക

5.ഇല്ലാത്ത വ്യക്തികളുമായി സംസാരിക്കുക ,ബന്ധമില്ലാത്തതും അർത്ഥമില്ലാത്തതും ആയ സംസാരം അംഗവിക്ഷേപങ്ങൾ കാണിക്കുക .കണ്ണാടി നോക്കി ചേഷ്ഠകൾ കാണിക്കുക .

6.കഠിനമായ ദേഷ്യം, ആത്മഹത്യാ പ്രവണത, കൊലപാതക വാസന.

സ്കിസോഫ്രീനിയയുടെ ഗതി

സ്കിസോഫ്രീനിയ രോഗികളിൽ 30- 40% വരെ പൂർണമായി വിമുക്തി നേടുമ്പോൾ 30 -40 ശതമാനം തുടർച്ചയായ പരിചരണത്തിലൂടെയും മരുന്നുകളുടെയും സഹായത്താൽ ഏറെക്കുറെ മുന്നോട്ടുപോകാൻ കഴിവുള്ളവരാണ് .


schizophrenia1

ചികിത്സ

ശരിയായ ചികിത്സയിലൂടെയും പരിചരണങ്ങളിലൂടെയും സ്കിസോഫ്രീനിയെ ഒട്ടൊക്കെ ഭേദമാക്കാം. ആരംഭത്തിൽ തന്നെ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതാക്കി ഭാവിജീവിതം സുരക്ഷിതമാക്കിക്കൊണ്ടുള്ള ചികിത്സാരീതികൾ ആണ് ഇന്ന് നിലവിലുള്ളത് .

മരുന്നുകളോടൊപ്പം മറ്റു തെറാപ്പികളും നല്ല പിന്തുണയും നൽകിയാൽ ചികിത്സ വളരെയേറെ എളുപ്പമാകും. .ഇലക്ട്രോ കൺസെൽവ് തെറാപ്പിയും കൗൺസിലിംഗും പുനരധിവാസം പോലുള്ള സാമൂഹ്യ ചികിത്സകളും ഇന്ന് വ്യാപകമാണ് .

ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ രോഗം മൂർച്ഛിക്കുന്ന അവസരങ്ങളിൽ ഒരു ഹസ്വകാലത്തേക്ക് എങ്കിലും ഈ രോഗമുള്ള മിക്കവർക്കും ആശുപത്രിയിൽ കിടക്കേണ്ടി വന്നേക്കാം .

ഔഷധ ചികിത്സ

സ്കിസോഫ്രീനിലേക്കുള്ള മരുന്നുകൾ പൊതുവേ ആൻറി സൈക്കോട്ടിക്സ് എന്ന പേരിൽ അറിയപ്പെടുന്നു മസ്തിഷ്കത്തിലെ ഡോപ്പമിന്റെ അതികാവസ്ഥയെ കുറച്ചു കൊണ്ടുവരികയാണ് ഇത്തരം മരുന്നുകൾ ചെയ്യുന്നത് .

പഴയകാല ഔഷധങ്ങളായ ക്ലോർപ്രോമൈസിൻ ട്രൈഫ്ലൂ പരസിൻ ഹലോ പീരി ഡോള്‍ എന്നിവയ്ക്ക് പുറമേ പാർശ്വഫലങ്ങൾ തീരെ കുറഞ്ഞതും അതേസമയം കൂടുതൽ ഗുണം ലഭിക്കുന്നതുമായ നവീന ഔഷധങ്ങളായ രിസ്പരി ഡോൺ ഒലാൻസിപൈയിൻ .അരിപിപ്രസോൾ, ക്വൈയറ്റിയാപ്പിൻ ക്ലോസപ്പിൻ അമിസർപിറൈഡ് എന്നീ മരുന്നുകൾ വിദേശത്തെപ്പോലെ ഇന്ത്യയിലും ഇന്ന് ലഭ്യമാണ്.

 മരുന്നു കഴിക്കാൻ വിസമ്മതിക്കുന്ന രോഗികൾക്കായി അവരറിയാതെ കൊടുക്കാവുന്നതും രണ്ടാഴ്ചയിലോ മാസത്തിലൊരിക്കലും ഇഞ്ചക്ഷൻ രൂപത്തിൽ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്


mmm

ഇലക്ട്രോ കൺവെൽ സീവ് തെറാപ്പി

രോഗിയെ മയക്കി കിടത്തി ചെറിയ അളവിൽ വൈദ്യുതി തലച്ചോറിലൂടെ കടത്തിവിട്ട് തകരാറുകൾ പരിഹരിക്കുന്ന രീതിയാണിത് ഇതിന് ഏകദേശം 40 സെക്കൻഡ് മാത്രമേ ആവശ്യമുള്ളൂ .

ഇത്തരത്തിൽ തലച്ചോറിലേക്ക് വൈദ്യുതി പ്രസരിപ്പിക്കുന്നത് ന്യൂറോ ട്രാൻസ്മിറ്റേഴ്സ് എന്നറിയപ്പെടുന്ന ഒട്ടേറെ രാസപദാർത്ഥങ്ങളുടെ അസന്തലുലേതാവസ്ഥ ശരിയാക്കി എടുക്കാൻ തലച്ചോറിനെ സഹായിക്കുന്നു.

 മരുന്നുകൾ ഒന്നും ഫലിക്കാത്തവർക്കും മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്നവർക്കും അബോധാവസ്ഥ പോലെ കാണിക്കുന്ന കാറ്ററ്റോണിക് അവസ്ഥ പ്രകടിപ്പിക്കുന്നവർക്കും ഇലക്ട്രോ കൺവെൽസീവ് തെറാപ്പി വളരെ ഫലപ്രദമാണ് .

സാമൂഹ്യ -മനശാസ്ത്ര ചികിത്സ

ആശയവിനിമയത്തിനുള്ള പ്രയാസം ,സ്വന്തം ശരീരത്തെ കുറിച്ചുള്ള ശ്രദ്ധയില്ലായ്മ .മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള താല്പര്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാൽ വിഷമിക്കുന്ന രോഗികൾക്ക് ഒരാശ്വാസമാണ് സാമൂഹ്യ മനശാസ്ത്ര ചികിത്സ.

 ഈ ചികിത്സ വീണ്ടും നല്ലൊരു ജീവിതം നയിക്കാൻ രോഗികളെ സഹായിക്കുന്നു .

സൈക്കോതെറാപ്പി കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി രോഗപരിചാരകർക്ക് രോഗത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുക തൊഴിലധിഷ്ഠിത സാമൂഹിക പുനരധിവാസം എന്നിവയെല്ലാം അടങ്ങിയതാണ് ഈ സമഗ്ര ചികിത്സാരീതി .

സൈക്കോതെറാപ്പി

മാനസികമായും വൈകാരികവുമായ പ്രശ്നങ്ങളെ ശാസ്ത്രീയമായ ഉപദേശങ്ങളിലൂടെയും നിർദ്ദേശങ്ങളിലൂടെയും ഭേദമാക്കുന്ന രീതിയാണിത് .

എന്നിരുന്നാലും സൈക്കോതെറാപ്പിക്കൊപ്പം മരുന്നുകളും ഉപയോഗിക്കേണ്ടതാണ് .

സ്കീസോഫ്രീനിയ എന്ന രോഗാവസ്ഥ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ സൈക്കോതെറാപ്പി രോഗികളെ സഹായിക്കുന്നു .

കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി

യുക്തിരഹിതമായ ചിന്തകളും കാഴ്ചപ്പാടുകളും ഉള്ള സ്കിസോഫ്രീനിയ രോഗികൾക്ക് അവരുടെ ചിന്താധാരയിൽ ഉള്ള തെറ്റുകൾ മനസ്സിലാക്കി തിരിച്ചറിവ് നൽകുന്ന രീതിയാണിത് .

രോഗികളുടെ ചിന്തകളെയും പെരുമാറ്റത്തെയും ആണ് ഈ ചികിത്സാരീതി ലക്ഷ്യം വയ്ക്കുന്നത് രോഗികളുടെ ചിന്തകൾ യാഥാർത്ഥ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ തെറാപ്പിസ്റ്റ് അവരെ പരിശീലിപ്പിക്കുന്നു .

രോഗികൾക്ക് അവർക്ക് കേൾക്കുന്നതായി അനുഭവപ്പെടുന്ന ശബ്ദങ്ങളെ എങ്ങനെ ഒഴിവാക്കാം രോഗലക്ഷണങ്ങളിൽ മൊത്തത്തിൽ എങ്ങനെ നിയന്ത്രിക്കാം എന്നൊക്കെ തെറാപ്പിസ്റ്റ് രോഗികളെ പറഞ്ഞു മനസ്സിലാക്കുന്നു .

ആൻറി സൈക്കോട്ടിക് മരുന്നുകൾക്കൊപ്പം ഇത്തരം ചികിത്സാരീതികൾ കൂടി ഉപയോഗിക്കുകയാണെങ്കിൽ രോഗലക്ഷങ്ങളുടെ തീവ്രത കുറച്ച് സാധാരണ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും രോഗികൾക്ക് കഴിയുന്നു .

പരിചാരകർക്കുള്ള ബോധവൽക്കരണം

സ്കീസോഫ്രീനിയ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ പരിചാരകർക്ക് വളരെ പ്രധാനമായ പങ്കുണ്ട് .

ആശുപത്രി വിട്ട് വീട്ടിലെത്തുന്ന രോഗികളെ പരിചരിക്കുന്നവർക്ക് രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. രോഗികൾക്ക് വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങി പോകാൻ ഉള്ള സാധ്യതകൾ കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് പരിചാരകർ അറിഞ്ഞിരിക്കണം .

പുനരധിവാസം

വ്യക്തി ശുചിത്വം പുലർത്താൽ പാചകം ജോലിക്ക് പോകൽ തുടങ്ങിയ ദൈനംദിന പ്രവർത്തികൾക്ക് പ്രയാസം അനുഭവിക്കുന്നവർ ആയിരിക്കും മിക്ക രോഗികളും .

ആത്മവിശ്വാസം വീണ്ടെടുത്ത് മെച്ചപ്പെട്ട ജീവിതം നയിക്കാൻ പുനരധിവാസ പ്രവർത്തനങ്ങൾ രോഗികളെ സഹായിക്കുന്നു

സാമൂഹികവും തൊഴിൽപരവുമായ പരിശീലനം നൽകുന്നതും അതിൻറെ ഭാഗമാണ്.

 ആളുകളോട് എങ്ങനെ ഇടപഴകാം പണംഎങ്ങിനെ കാര്യക്ഷമമായി ഉപയോഗിക്കാം ജോലി എങ്ങനെ പ്രയാസം കൂടാതെ ചെയ്യാം എന്നതിനെ കുറിച്ചൊക്കെ രോഗിക്ക് പരിശീലനം നൽകുന്നു .

മരുന്നുകൾ നിർത്തിയാൽ എന്തു സംഭവിക്കാം ?

സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ പെട്ടെന്ന് നിർത്തുന്നത് രോഗം മൂർച്ഛിക്കാനും അനുബന്ധപ്രശ്നങ്ങളിലേക്കും നയിക്കും.

ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നുകൾ ഒരിക്കലും നിർത്തരുത് .

ചികിത്സ തുടരുന്നതിന്റെ പ്രാധാന്യം

മരുന്നുകൾ ആവശ്യമാണെന്ന് തിരിച്ചറിയാത്തവരും മരുന്നുകൾ കഴിക്കാത്തവരുമായ സ്കിസോഫ്രീനിയ രോഗികൾ ഉണ്ട് .

എന്നാൽ മറ്റു ചിലർ പാർശ്വഫലങ്ങളെക്കുറിച്ച് പേടിച്ച് മരുന്നു കഴിക്കാൻ ഭയപ്പെടുന്നവരാണ്.  

മരുന്നുകൾ കഴിക്കണമെന്ന കാര്യം പോലും മറന്നു പോകുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ.

മരുന്നുകൾ യഥാസമയത്ത് കൊടുക്കുന്നതിൽ പരിചാരകർക്ക് വളരെ വലിയ പങ്കാണുള്ളത് .മരുന്നുകൾ കൃത്യസമയത്ത് നൽകാനും മരുന്നുകൾ കഴിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് രോഗികളെ പറഞ്ഞു മനസ്സിലാക്കാനും പരിചാരകർ ശ്രദ്ധിക്കണം.

 ആശുപത്രി വിട്ട രോഗിക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും വളരെ പ്രധാനമാണ്. മരുന്നുകൾ നിർത്തി കളയുന്ന രോഗികളിലും തുടർച്ചയ്ക്ക് പോകാത്തവരിലും രോഗാവസ്ഥ തിരിച്ചു വന്നേക്കാം .

ചികിത്സ തുടരാൻ രോഗികളെ പ്രേരിപ്പിച്ച് ചികിത്സയിൽ സഹായിക്കുന്നതിലൂടെ പരിചാരകർക്ക് രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനാകും .

പരിചാരകർക്ക് എന്തൊക്കെ ചെയ്യാനാകും ?

തങ്ങളുടെ പ്രിയപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിൽ പരിചാരകർക്ക് വളരെ പ്രധാന പങ്കുണ്ട് .

1.രോഗിയെ കുറ്റപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്യാതെ ഊർജ്ജസ്വലതയോടെ ജീവിക്കാൻ പ്രേരിപ്പിക്കുക .

2.പരിചാരകർ ദയയും ശ്രദ്ധയും ഉള്ളവരാകണം .

3.മരുന്നുകൾ കൃത്യമായി കഴിക്കാൻ രോഗികളെ പ്രേരിപ്പിക്കണം

4.രോഗികളിൽ ആത്മഹത്യാ പ്രവണതയുടെ എന്തെങ്കിലും സൂചനകൾ കാണുകയാണെങ്കിൽ അക്കാര്യം ഉടൻതന്നെ ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ് .

5.പരിചാരകർ രോഗികളുടെ നല്ല പ്രവർത്തികളെ അഭിനന്ദിക്കുകയും അത്തരം പ്രവർത്തികൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും വേണം .

6.പരിചാരകർ രോഗികളോട് തർക്കിക്കുന്ന വിധത്തിൽ സംസാരിക്കരുത് .

ഫാമിലി സപ്പോർട്ട് ഗ്രൂപ്പുകൾ

സ്കിസോഫ്രീനിയ രോഗികളുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്നുള്ള സംഘടനകൾ ആണിവ .

പാശ്ചാത്യ രാജ്യങ്ങളിൽ രൂപം കൊണ്ടിട്ടുള്ള നാഷണൽ അലൈയൻസ് ഫോമിൽ ദി മെന്റലി ഇൽ (NAMI)ചെന്നൈയിലുള്ള സ്കീസോഫ്രീനിയ റിസർച്ച് ഫൗണ്ടേഷൻ (SCARF)ബാംഗ്ലൂരിലുള്ള ബാംഗ്ലൂരിലുള്ള റിച്ച് മണ്ട് റിസർച്ച് ഫൗണ്ടേഷൻ എന്നിവ ഇത്തരം സംഘടനകളിൽ പെടുന്നു.  

 ..സ്കിസോഫ്രീനിയ രോഗികളുടെ പുനരധിവാസത്തിലും തുടർ പരിചരണത്തിലും ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്ന പരിഷ്കാരങ്ങൾ വരുത്തുന്നതിന് ഇത്തരം സംഘടനകൾക്ക് കഴിയും .

മാത്രമല്ല സ്കീസോഫ്രീനിയ രോഗത്തെക്കുറിച്ച് പൊതുജനത്തെ ബോധവൽക്കരിക്കാനും രോഗികൾക്ക് മികച്ച പരിചരണം ലഭിക്കാനും അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്താനും ഇത്തരം സംഘടനകൾ ആവശ്യമാണ് .

സ്കിസോഫ്രീനിയെ കുറിച്ച് ചില സാധാരണ ചോദ്യങ്ങൾ

ചോ. സ്കിസോഫ്രീനിയ ഒരു ശാപമാണോ?

ഉ. സ്കിസോഫ്രീനിയ ഒരു രോഗമാണ് .അത് ദൈവത്തിൻറെ ശാപം കൊണ്ടോ ദുർമന്ത്രവാദം കൊണ്ടോ വരുന്നതല്ല .

വിദഗ്ധരായ ഡോക്ടർമാരാണ് ഈ രോഗം ചികിത്സിക്കേണ്ടത് .അല്ലാതെ മന്ത്രവാദിയല്ല .

ചോ. സ്കിസോഫ്രീനിയ എപ്പോഴെങ്കിലും ഭേദമാകുമോ ?

ഉ. ഇപ്പോൾ സ്കീസോഫ്രീനിയ സ്ഥിരമായി മാറാനുള്ള മാർഗങ്ങൾ ഇല്ല .

എന്നാൽ രോഗലക്ഷണങ്ങൾ നിയന്ത്രിച്ചു ഒരു നല്ല ജീവിതം നയിക്കാൻ മരുന്നുകൾ രോഗികളെ സഹായിക്കുന്നു .

ചികിത്സ ദീർഘകാലം ആവശ്യമുണ്ട് .

ചിലപ്പോൾ അത് ജീവിതകാലം മുഴുവൻ വേണ്ടി വന്നേക്കാം .

ചോ. മരുന്നുകൾ ഫലിക്കുന്നില്ല എന്ന് തോന്നുമ്പോൾ രോഗികൾ അവ നിർത്തില്ലേ ?

ഉ.ഡോക്ടറുടെ നിർദ്ദേശമില്ലാതെ അങ്ങനെ ചെയ്യാൻ പാടില്ല .

ചോ.സൈക്കോതെറാപ്പി രോഗികളെ എങ്ങനെ സഹായിക്കുന്നു ?

ഉ.രോഗലക്ഷണങ്ങളുടെ കാഠിന്യം കുറച്ച് സ്വസ്ഥമായ മാനസികാവസ്ഥ നിലനിർത്താൻ തെറാപ്പികൾ സഹായിക്കുന്നു .

ചികിത്സയിൽ മരുന്നുകൾക്ക് വളരെ പ്രാധാന്യമാണ് ഉള്ളത്. ഒരു നല്ല ജീവിതം നയിക്കാൻ മരുന്നുകൾ രോഗികളെ സഹായിക്കുന്നു .

ചോ. എത്രകാലം ചികിത്സ തുടരേണ്ടി വരും ?

ഉ. ഡോക്ടർ നിർദ്ദേശിക്കുന്ന അത്രയും കാലം മരുന്നുകൾ കൃത്യമായി കഴിച്ചിരിക്കണം .

രോഗാവസ്ഥയ്ക്ക് പുരോഗതി കാണുന്നവരും മരുന്നുകൾ തുടരേണ്ടതുണ്ട് .നല്ല മാനസികാവസ്ഥ നിലനിർത്താൻ വേണ്ടിയാണിത് .

ചോ.ചികിത്സയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമോ ?

ഉ.എല്ലാം മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകുമെങ്കിലും അവ ഡോക്ടറുടെ നിരീക്ഷണത്തിൽ വേണ്ട വിധം ഉപയോഗിക്കുകയാണെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാവില്ല .

പാർശ്വഫലങ്ങൾ കാണുന്നവർ അത് ഡോക്ടറെ അറിയിക്കേണ്ടതാണ്.

 ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ നിർത്താനോ അവയുടെ ഡോസ് കുറയ്ക്കാനും പാടില്ല .

ചോ. മരുന്നുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും രോഗലക്ഷണം തിരിച്ചുവന്നാലും രോഗാവസ്ഥ മോശമായാലും രോഗികൾ എന്തു ചെയ്യും ?

ഉ.രോഗി പരിചാരകർ ഡോക്ടറോട് അതേക്കുറിച്ച് സംസാരിക്കണം. ചിലപ്പോൾ രോഗികൾക്കുള്ള മരുന്നുകളിൽ ചില മാറ്റങ്ങൾ വന്നേക്കാം

ചോ.രോഗി പരിചാരകർക്ക് കൂടുതൽ വിവരങ്ങൾ കിട്ടുന്നതെങ്ങനെ ?

ഉ.വിദഗ്ധ ഡോക്ടർമാറുമായി സംസാരിക്കുന്നതിലൂടെ രോഗി പരിചാരകർക്ക് സ്കിസോഫ്രീനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും .

dr

May 24th Schizophrenia Day | Dr.P.N.Suresh kumar | Chethana |

വീഡിയോ കണ്ടാലും 


ഡോക്ടർ പി എൻ സുരേഷ് കുമാർ , ഡയറക്ടർ

(ചേതന സെൻറർ ഫോർ ന്യൂറോ സൈക്കാട്രി കോഴിക്കോട് )

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25