മെഴുകുതിരി കരുതിക്കോളൂ; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

മെഴുകുതിരി കരുതിക്കോളൂ; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും
മെഴുകുതിരി കരുതിക്കോളൂ; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും
Share  
എഴുത്ത്

News desk

2026 Jul 17, 06:15 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും. പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട് കെഎസ്ഇബി അറിയിച്ചു.


അതേസമയം, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ, വൈദ്യുതി ഭവനിലെ ജീവനക്കാർക്ക് മെഴുകുതിരി നൽകി സിപിഐ പ്രതിഷേധിച്ചു. ഡ്യൂട്ടി കഴിഞ്ഞ് എത്തുന്ന ജീവനക്കാർക്ക് ആണ് മെഴുകുതിരി വിതരണം ചെയ്യുന്നത്. വൈദ്യുതി ഉപഭോഗത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും , ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഞായറാഴ്ച അധിക വൈദ്യുതി വാങ്ങും. പകൽ ഇത്തരത്തിൽ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N