സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ (കെ.എസ്.എസ്.പി.യു.) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പി.എഫ്.ആർ.ഡി. ബിൽ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ഫിനാൻസ് ബില്ല് -2025 പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കപ്പെട്ടത്. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലയിലെ മുപ്പത്തിനായിരത്തിൽപ്പരം അംഗങ്ങളെ അണിനിരത്തി സംഘടന വിപുലമായ ഒപ്പുശേഖരണവും നടത്തിയിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ശേഖരിച്ച ഈ ഒപ്പുകൾ രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിനായി കെ.എസ്.എസ്.പി.യു. ജില്ലാ പ്രസിഡൻ്റ് കെ.വി. ജോസഫ് സംഘടനയുടെ ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർക്ക് കൈമാറി. തുടർന്ന് നടന്ന സംഗമത്തിൽ ആർ. രഘുനാഥൻ നായർ, എ.കെ. രമേശ്, സി. അപ്പുക്കുട്ടി, എ. വേലായുധൻ, വി.കെ. സുകുമാരൻ, ഏടത്തിൽ ദാമോദരൻ, പി. സൗദാമിനി, സി. അശോകൻ, എൻ.കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































