ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാലം സർവീസ് റോഡ് ടാറിങ് ഇന്ന് ആരംഭിക്കും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാലം സർവീസ് റോഡ് ടാറിങ് ഇന്ന് ആരംഭിക്കും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാലം സർവീസ് റോഡ് ടാറിങ് ഇന്ന് ആരംഭിക്കും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Share  
എഴുത്ത്

News desk

2026 Jul 17, 09:20 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചെറുവണ്ണൂർ മേൽപ്പാല നിർമാണം നടക്കുന്ന ഭാഗത്തെ സർവീസ് റോഡിലെ യാത്രാദുരിതത്തിന് പരിഹാരമായി ആദ്യഘട്ട ടാറിങ് പ്രവൃത്തികൾ ഇന്ന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും. മാസങ്ങളായി ക്വാറിപ്പൊടിയിൽ കുളിച്ച് കിടക്കുന്ന ഈ റോഡ് ടാറിങ് ചെയ്യണമെന്ന് നാട്ടുകാരും യാത്രക്കാരും നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന റോഡിലാണ് ആദ്യഘട്ടമായി ടാറിങ് നടത്താൻ അധികൃതർ തീരുമാനിച്ചത്. ചെറുവണ്ണൂർ പുതിയപാലം കഴിഞ്ഞ് പഴയ കെ.എസ്.ഇ.ബി. ഓഫീസിന്റെ ഭാഗത്തുനിന്ന് പഴയ പോസ്റ്റ് ഓഫീസ് വരെയുള്ള 800 മീറ്റർ ദൂരത്തിൽ വ്യാഴാഴ്ച രാത്രി തന്നെ പ്രവൃത്തികളുടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇന്ന് വൈകീട്ട് 3.30 വരെയാണ് ടാറിങ് നടക്കുക. അതേസമയം, മറുവശത്ത് രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന റോഡിൽ ഓടനിർമാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ അവിടുത്തെ ടാറിങ് വൈകും.


​ടാറിങ് നടക്കുന്ന സമയത്ത് ചെറുവണ്ണൂർ ഭാഗത്ത് വൺവേ സംവിധാനമായിരിക്കും ഏർപ്പെടുത്തുക. വാഹനങ്ങൾ വരുന്നതും പോകുന്നതും ഒരു വശത്തുകൂടി മാത്രമായിരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങൾക്ക് ട്രാഫിക് പോലീസ് റൂട്ട് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാമനാട്ടുകരയിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ പന്തീരാങ്കാവ് വഴി നഗരത്തിലേക്ക് പ്രവേശിക്കണം. കോഴിക്കോട്ടുനിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ അരീക്കാടു നിന്ന് തിരിഞ്ഞ് പന്തീരാങ്കാവ് വഴി പോകേണ്ടതാണ്.


​പ്രവൃത്തികളുടെ ഭാഗമായി ബി.സി. റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗവും ഫറോക്ക് പഴയപാലത്തേക്ക് പോകുന്ന ഭാഗവും താത്കാലികമായി അടയ്ക്കും. ഈ റൂട്ടിലെ ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കുന്നതിനായി യാത്രക്കാർ നിർദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N