നിലമ്പൂർ റെയിൽവേ സ്റ്റേഷൻ നവീകരണം: പ്രധാനമന്ത്രി ഇന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും

നിലമ്പൂർ റെയിൽവേ സ്റ്റേഷൻ നവീകരണം: പ്രധാനമന്ത്രി ഇന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും
നിലമ്പൂർ റെയിൽവേ സ്റ്റേഷൻ നവീകരണം: പ്രധാനമന്ത്രി ഇന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും
Share  
എഴുത്ത്

News desk

2026 Jul 17, 09:17 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തി 16.44 കോടി രൂപ ചെലവിൽ വിപുലമായ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഓൺലൈനായി നടക്കുന്ന ഈ ചടങ്ങ് റെയിൽവേ സ്റ്റേഷനിൽ പ്രത്യേകം തയാറാക്കിയ സ്ക്രീനുകളിൽ തത്സമയം കാണാൻ സാധിക്കും. 2023 ഓഗസ്റ്റിൽ പ്രധാനമന്ത്രി തന്നെയാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്.


​യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്ന രീതിയിലാണ് സ്റ്റേഷൻ കെട്ടിടത്തിന്റെ മുൻഭാഗം ആകർഷകമായി നവീകരിച്ചിരിക്കുന്നത്. വാഹനങ്ങൾക്ക് സുഗമമായി കടന്നുവരാനും തിരിച്ചുപോകാനുമായി പ്രത്യേകം വഴികൾ ഒരുക്കിയതിനൊപ്പം സ്റ്റേഷന്റെ രണ്ടു ഭാഗങ്ങളിലായി വിപുലമായ പാർക്കിങ് സൗകര്യങ്ങളും പുതിയതായി നിർമിച്ചിട്ടുണ്ട്.


​ഉദ്ഘാടനച്ചടങ്ങിൽ എം.പി.മാരായ പ്രിയങ്ക ഗാന്ധി, പി.വി. അബ്‌ദുൾ വഹാബ്, പി.പി. സുനീർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. എന്നിവർക്കൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി, നിലമ്പൂർ നഗരസഭാധ്യക്ഷ പദ്‌മിനി ഗോപിനാഥ്, കൗൺസിലർ ഷേർളിമോൾ എന്നിവരും മുഖ്യാതിഥികളായി പങ്കെടുക്കും.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N