ട്രെയിൻ യാത്രക്കാരന്റെ ഫോൺ തട്ടിയെടുത്ത് വെയ്റ്റിംഗ് റൂമിൽ ഒളിപ്പിച്ചു; ലൊക്കേഷൻ ട്രാക്ക് ചെയ്ത് കള്ളനെ പൊക്കി റെയിൽവേ പൊലീസ്

ട്രെയിൻ യാത്രക്കാരന്റെ ഫോൺ തട്ടിയെടുത്ത് വെയ്റ്റിംഗ് റൂമിൽ ഒളിപ്പിച്ചു; ലൊക്കേഷൻ ട്രാക്ക് ചെയ്ത് കള്ളനെ പൊക്കി റെയിൽവേ പൊലീസ്
ട്രെയിൻ യാത്രക്കാരന്റെ ഫോൺ തട്ടിയെടുത്ത് വെയ്റ്റിംഗ് റൂമിൽ ഒളിപ്പിച്ചു; ലൊക്കേഷൻ ട്രാക്ക് ചെയ്ത് കള്ളനെ പൊക്കി റെയിൽവേ പൊലീസ്
Share  
എഴുത്ത്

News desk

2026 Jul 16, 08:47 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ: കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായി. മാടായി സ്വദേശിയായ വിജു (37) ആണ് അറസ്റ്റിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് പിടിയിലായ വിജു എന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.


കോഴിക്കോട്ടുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ കണ്ണൂരിൽ നിന്ന് കയറിയ കാസർകോട് സ്വദേശിയായ മധ്യവയസ്കന്റെ ഫോണാണ് വിജു തട്ടിയെടുത്തത്. യാത്രക്കാരൻ ഒരു കൂട്ടിലാക്കി സീറ്റിൽ വെച്ചിരുന്ന ഫോൺ കണ്ണൂരിൽ നിന്ന് തന്നെ ട്രെയിനിൽ കയറിയ വിജുവിന്റെ ശ്രദ്ധയിൽ പെട്ടു. ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ തുടങ്ങിയതോടെ ഒട്ടും സമയം കളയാതെ വിജു ഈ കവറുമെടുത്ത് പുറത്തേക്ക് ചാടി ഓടുകയായിരുന്നു.


ഫോൺ നഷ്ടപ്പെട്ട ഉടൻ തന്നെ യാത്രക്കാരൻ റെയിൽവേ കൺട്രോൾ റൂമിലും റെയിൽവേ പൊലീസിലും പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അതിവേഗ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ കാണാതായ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെയാണെന്ന് വ്യക്തമായി. മോഷ്ടാവ് കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നതെന്ന യാത്രക്കാരന്റെ മൊഴി കൂടി ലഭിച്ചതോടെ പൊലീസിന് പ്രതിയെ തിരിച്ചറിയാൻ എളുപ്പമായി. തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി ഏഴരയോടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് തന്നെ വിജു പൊലീസ് പിടിയിലായി.


ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെങ്കിലും പിടിയിലാകുന്ന സമയത്ത് ഫോൺ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. മോഷണ മുതലുമായി പിടിയിലാകാതിരിക്കാൻ ഫോൺ റെയിൽവേ സ്റ്റേഷനിലെ വെയ്റ്റിംഗ് റൂമിന് സമീപം ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെടുത്തു.


MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N