വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ്
Share  
എഴുത്ത്

News desk

2026 Jul 16, 09:10 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിശദീകരിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം കുത്തനെ കൂടുകയും എന്നാൽ ആഭ്യന്തര ഉൽപാദനം ഗണ്യമായി കുറയുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതിനുപുറമേ വൈദ്യുത വിപണിയിലെ കനത്ത വിലക്കയറ്റവും വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി ഇപ്പോൾ തിരികെ നൽകേണ്ടി വന്നതും കെഎസ്ഇബിയെ വലിയ പ്രതിസന്ധിയിലാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതും പകൽ സമയത്തെ സോളാർ വൈദ്യുതി രാത്രികാലത്തേക്ക് സംഭരിച്ചു വെക്കാനുള്ള സാങ്കേതിക സൗകര്യമില്ലാത്തതും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ആക്കം കൂട്ടി. എസി, അലങ്കാര വിളക്കുകൾ എന്നിവയുടെ ഉപയോഗം പൊതുജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും പ്രതിസന്ധി മറികടക്കാൻ സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


​ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാത്തതിനെ തുടർന്ന് ഇന്നും സംസ്ഥാനത്ത് രാത്രി സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. വൈകുന്നേരത്തെ പീക്ക് അവറുകളിലാണ് പ്രധാനമായും സംസ്ഥാനവ്യാപകമായി പവർ കട്ട് ഉണ്ടാകുക. ഇന്നലെ രാത്രി 07:15 മുതൽ 12:15 വരെ കെഎസ്ഇബി സമാന രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നും സാഹചര്യങ്ങളിൽ മാറ്റമില്ലാത്തതിനാൽ ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് അധികൃതരുടെ അറിയിപ്പ്.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N