പുനരധിവാസ ടൗൺഷിപ്പിലെ മൺകൂനകൾ വിദഗ്ധസമിതി പരിശോധിച്ചു; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും

പുനരധിവാസ ടൗൺഷിപ്പിലെ മൺകൂനകൾ വിദഗ്ധസമിതി പരിശോധിച്ചു; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും
പുനരധിവാസ ടൗൺഷിപ്പിലെ മൺകൂനകൾ വിദഗ്ധസമിതി പരിശോധിച്ചു; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും
Share  
എഴുത്ത്

News desk

2026 Jul 16, 09:07 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പ് പ്രദേശവും അവിടെ കൂട്ടിയിട്ടിരിക്കുന്ന മൺകൂനകളും വിദഗ്ധസമിതി സന്ദർശിച്ച് പരിശോധന നടത്തി. ടൗൺഷിപ്പിൽ കൂട്ടിയിട്ട മണ്ണ് സുരക്ഷിതമായി നീക്കം ചെയ്യുന്നത് പരിശോധിക്കാൻ നിയോഗിച്ച കോഴിക്കോട് എൻ.ഐ.ടി. പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം സ്ഥലത്തെത്തിയത്. മണ്ണ് നിക്ഷേപിച്ച ഓരോ ഭാഗങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തിയ സംഘം, ഈ മണ്ണ് മറ്റേതെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ടോ എന്ന് വിലയിരുത്തുകയാണെന്ന് ഡോ. സന്തോഷ് ജി. തമ്പി വ്യക്തമാക്കി. മഴക്കാലത്ത് ടൗൺഷിപ്പ് പ്രദേശത്തു നിന്ന് വെള്ളം ശക്തമായി ഒഴുകിയെത്തുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.


​ടൗൺഷിപ്പിൽ നിർമാണം പുരോഗമിക്കുന്ന കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ പരിസരം, വീടുകളുടെ നിർമാണ മേഖലകൾ, റോഡിനോട് ചേർന്ന് മണ്ണ് കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങൾ എന്നിവയാണ് സമിതി പ്രധാനമായും പരിശോധിച്ചത്. തുടർന്ന് റവന്യൂ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുമായും നിർമാണച്ചുമതലയുള്ള കിഫ്‌കോൺ, കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) പ്രതിനിധികളുമായും സംഘാംഗങ്ങൾ ചർച്ചകൾ നടത്തി. ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെൽജു ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിദഗ്ധസമിതിക്കൊപ്പം ഉണ്ടായിരുന്നു. ​ഇതിനുപിന്നാലെ റവന്യൂ ദുരന്തനിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബുവും ടൗൺഷിപ്പിലെത്തി നിർമാണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. സന്ദർശന വേളയിൽ ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം. കെ. അജീഷ്, സബ് കളക്‌ടർ അതുൽ സാഗർ എന്നിവരും റവന്യൂ സ്പെഷ്യൽ സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N