ജനകീയ പ്രതിഷേധം അവഗണിച്ചു; എരമംഗലത്ത് ക്വാറികൾക്ക് വീണ്ടും ഖനനാനുമതി

ജനകീയ പ്രതിഷേധം അവഗണിച്ചു; എരമംഗലത്ത് ക്വാറികൾക്ക് വീണ്ടും ഖനനാനുമതി
ജനകീയ പ്രതിഷേധം അവഗണിച്ചു; എരമംഗലത്ത് ക്വാറികൾക്ക് വീണ്ടും ഖനനാനുമതി
Share  
എഴുത്ത്

News desk

2026 Jul 16, 09:04 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ബാലുശ്ശേരി: എരമംഗലം പ്രദേശത്ത് ജനകീയ ക്വാറിവിരുദ്ധ സമരം ശക്തമായി തുടരുന്നതിനിടയിലും, ജനങ്ങളുടെ പ്രതിഷേധം പൂർണ്ണമായി അവഗണിച്ചുകൊണ്ട് അധികൃതർ വീണ്ടും ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകി. നിലവിൽ ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന രണ്ട് കരിങ്കൽ ക്വാറികൾ കാരണം ജനങ്ങൾ കടുത്ത ദുരിതം അനുഭവിക്കുമ്പോഴാണ്, രണ്ട് ക്വാറികൾക്ക് കൂടി പുതുതായി അനുമതി നൽകിയിരിക്കുന്നത്. കോമത്ത്ചാലിൽ പ്രവർത്തിക്കുന്ന കോക്കല്ലൂർ ഗ്രാനൈറ്റ് ക്വാറി, ജെ ആൻഡ് ടി ഗ്രാനൈറ്റ് ക്വാറി എന്നിവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ഭീഷണിയിൽ ഒട്ടേറെ കുടുംബങ്ങളാണ് ഇവിടെ കഷ്ടപ്പെടുന്നത്. ഭീമമായ സ്ഫോടനങ്ങൾ കാരണം പ്രദേശത്തെ വീടുകളുടെ ചുമരുകൾ വിണ്ടുകീറുകയും കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും ചെയ്തിട്ടുണ്ട്. രണ്ട് എൽ.പി, യു.പി സ്കൂളുകളും ആരാധനാലയങ്ങളും ഈ ക്വാറികൾക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.


​നേരത്തെ ഖനനം നിർത്തിവെച്ചിരുന്ന ജെ ആൻഡ് ടി ഗ്രാനൈറ്റ്സിന് ഇപ്പോൾ വീണ്ടും ഖനനം നടത്താനുള്ള ലൈസൻസ് നൽകിയിരിക്കുകയാണ്. ഇതിനുപുറമേ, കോമത്ത്‌ചാലിലെ ക്വാറിക്ക് സമീപമുള്ള ചെകിട്ടൻമലയിൽ കരിയാത്തൻ മുടി എന്ന സ്ഥലത്തും പുതിയൊരു ക്വാറിക്കും കൂടി അധികൃതർ അനുവാദം നൽകിയതായാണ് വിവരം. പ്രദേശത്തെ മൂന്ന് മലകളുടെ താഴ്‌വാരങ്ങളിലായി എഴുന്നൂറ്റമ്പതോളം കുടുംബങ്ങളാണ് ഭീതിയോടെ താമസിക്കുന്നത്. കനത്ത മഴ പെയ്താൽ വൻ ഉരുൾപൊട്ടലുണ്ടായി ഈ കുടുംബങ്ങളെല്ലാം മണ്ണിനടിയിലാകുമെന്ന വലിയ ആശങ്കയിലാണ് നാട്ടുകാർ. പ്രദേശവാസികളുടെ ഈ ജീവന്മരണ പോരാട്ടത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധിയായ എം.എൽ.എ.യും സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും, ക്വാറികൾക്ക് വീണ്ടും അനുമതി നൽകിയതോടെ നാട്ടുകാരുടെ ദുരിതത്തിന് ഇനിയും പരിഹാരമില്ലാത്ത അവസ്ഥയാണ്.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N