യു ഡി എഫ് നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രീനയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മൂന്നുദിവസത്തേക്കാണ് പ്രീനയെ ചോദ്യംചെയ്യാൻ വടകര മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്. ഇതോടെ കേസിൽ എല്ലാ പ്രതികളും പൊലീസ് കസ്റ്റഡിയിലായി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുമായി നടത്തിയ ചർച്ചയെ തുടർന്ന് എൽ ഡി എഫ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ആർ ഡി ഒ ഓഫീസിന് മുന്നിൽ നടത്തിയ അനിശ്ചിതകാല സത്യാഗ്രഹ സമരം താത്കാലികമായി അവസാനിപ്പിച്ചു.
സൊസൈറ്റി സെക്രട്ടറിയായ പ്രീനയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനോടകം പ്രതികളായ റിനീഷിനെ 4 ദിവസത്തേക്കും കോൺഗ്രസ് നേതാവായ സുധീർ കുമാറിനെ 3 ദിവസത്തേക്കും കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു. കേസ് അന്വേഷണത്തിലെ മെല്ലെ പോക്ക് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്. 2.16 കോടി രൂപയുടെ സാമ്പത്തിക തിരിമറിയാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തിട്ട് 35 ദിവസത്തിനുശേഷമാണ് ഡി സി സി സെക്രട്ടറിയായിരുന്ന സുധീർകുമാറിനെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































