കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതിയെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിക്ക് തിരിച്ചടി നൽകിക്കൊണ്ട് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്. സഹകരണ നിയമത്തിൽ ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ പ്രത്യേക വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. അതേസമയം, ഭരണസമിതിക്കെതിരെ നിലവിലുള്ള വകുപ്പുതല അന്വേഷണവുമായി അംഗങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഭരണസമിതിക്കെതിരെ ഉയർന്ന ക്രമക്കേട് ആരോപണങ്ങൾ മുൻനിർത്തിയായിരുന്നു സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തെ സർക്കാർ നേരത്തെ സസ്പെൻഡ് ചെയ്തത്. എന്നാൽ, അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ച് സംഘത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള ബോധപൂർവ്വമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് സർക്കാർ തങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് ഭരണസമിതി ആരോപിച്ചിരുന്നു.
സർക്കാരിന്റെ ഈ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷനിലായ ഭരണസമിതി അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. ഭരണസമിതിയുടെ വാദങ്ങൾ അംഗീകരിച്ച കോടതി സർക്കാരിന്റെ സസ്പെൻഷൻ ഉത്തരവ് തടയുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































