കോഴിക്കോട്: കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് സ്കൂട്ടറിൽ അനധികൃത വിദേശമദ്യ വിൽപന നടത്തിവന്ന മധ്യവയസ്കൻ പോലീസ് പിടിയിൽ. വെള്ളയിൽ സ്വദേശി തോപ്പയിൽ വീട്ടിൽ ഷമീർ (46) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. പുതിയ കടവ് ഗണപതി ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തുള്ള ബീച്ചിൽ അനധികൃത മദ്യക്കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ബീച്ചിലെത്തിയ പോലീസിനെ കണ്ട് ഷമീർ സ്കൂട്ടറിൽ ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിന്റെ ഡിക്കിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 13 കുപ്പി വിദേശമദ്യം കണ്ടെടുത്തു. മദ്യവിൽപ്പനയിലൂടെ ലഭിച്ച 6120 രൂപയും പ്രതിയുടെ പക്കൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെയും മദ്യവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































