തിരുവനന്തപുരം: വർക്കല പാപനാശത്ത് തമിഴ്‌നാട് സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിലായി. കുറയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലി, ഇയാളുടെ കൂട്ടാളികളായ പതിനേഴ് വയസ്സുള്ള രണ്ട് കൗമാരക്കാർ എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ വർക്കല നോർത്ത് ക്ലിഫ് നടപ്പാതയിലാണ് സംഭവം നടന്നത്. തഞ്ചാവൂർ സ്വദേശിയായ സുദർശൻ (19) ആണ് ആക്രമണത്തിനിരയായത്. ഉച്ചത്തിൽ സ്പീക്കറിൽ പാട്ടുവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പാട്ട് കേൾക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രതികൾ പത്തൊൻപതുകാരനായ സുദർശനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾക്കെതിരെ ജുവനൈൽ നിയമപ്രകാരമുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































