പാലക്കാട്: മണ്ണാർക്കാട് അച്ഛന്റെ സഹോദരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാട് ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിക്കുട്ടി (60) ആണ് കഴുത്തിന് ഗുരുതരമായി വെട്ടേറ്റ് മരിച്ചത്. ആക്രമണത്തിന് ശേഷം പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. പ്രതിയായ ശശി മാധവിക്കുട്ടിയോട് പണം ആവശ്യപ്പെട്ടിരുന്നതായും, ഇത് നൽകാത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാധവിക്കുട്ടിയെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ശശിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































