കണ്ണൂർ ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. ഇന്ന് പുലർച്ചെയാണ് സംഭവം. മകൻ അഭിഷേക് ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം പറയുന്നു. ഇടയ്ക്കിടെ മകൻ ഭക്ഷണം കഴിക്കാൻ എന്ന പേരിൽ പണം വാങ്ങാറുണ്ടായിരുന്നു. പണം നൽകിയില്ലെങ്കിൽ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി പണം വാങ്ങി പോകുകയാണ് പതിവെന്നും പിതാവ് പറയുന്നു. ലഹരിക്കടിമയായ അഭിഷേകിനെ ഇതിന് മുൻപും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാലും വീണ്ടും കുടുംബത്തിന് നേരെ അഭിഷേക് ആക്രമണം തുടരുകയായിരുന്നു.
ഒരു മുറിയ്ക്കാണ് അഭിഷേക് ഇന്ന് പുലർച്ചയോടെ തീയിട്ടത്. പിന്നീട് താഴെയുള്ള മുറികളിലേക്ക് തീ പടരുകയായിരുന്നു. അഭിഷേകിന്റെ ഭീഷണി ഭയന്ന് അനുജൻ അടക്കമുള്ളവർ മറ്റൊരു വീട്ടിലാണ് കഴിയുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































