വിദ്യാർഥിയെ അപമാനിച്ച കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുക്കണം: എം.എസ്.എഫ്.

വിദ്യാർഥിയെ അപമാനിച്ച കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുക്കണം: എം.എസ്.എഫ്.
വിദ്യാർഥിയെ അപമാനിച്ച കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുക്കണം: എം.എസ്.എഫ്.
Share  
എഴുത്ത്

News desk

2026 Jul 14, 07:53 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികളോട് മോശമായി പെരുമാറുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന് എം.എസ്.എഫ്. ആവശ്യപ്പെട്ടു. വിദ്യാർഥികളെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും കായികമായി ഉപദ്രവിക്കുകയും ചെയ്ത നടപടിയിൽ കെ.ടി. ജലീൽ പരസ്യമായി മാപ്പുപറയണമെന്ന് എം.എസ്.എഫ്. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫർഹാൻ ബിയാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.


​കഴിഞ്ഞദിവസം മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവം കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം നടന്നത്. ഉദ്ഘാടനത്തിന് ശേഷം കുട്ടികളോട് സംസാരിക്കവെ, ടെൻഷനായാൽ അക്ഷരത്തെറ്റ് വരാൻ പാടില്ലെന്നും അക്ഷരങ്ങൾ അറിയാമെങ്കിൽ മേൽവിലാസം എഴുതാൻ എന്തുകൊണ്ട് അറിയില്ലെന്നും ജലീൽ ചോദിച്ചു. ഇതിനിടെ വേദിയിലെത്തിയ ഒരു കുട്ടി വിലാസം എഴുതിയപ്പോൾ വാക്കിൽ തെറ്റ് വരുത്തിയെന്ന് ആരോപിച്ച്, 'അക്ഷരമറിയില്ലേ' എന്ന് ചോദിച്ച് വിദ്യാർഥിയുടെ ചെവിയിൽ ജലീൽ നുള്ളുകയായിരുന്നു. കുട്ടിയെ കായികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വലിയ വിവാദമായത്.


​വിദ്യാർഥികളെ പരസ്യമായി അപമാനിച്ചതും ഉപദ്രവിച്ചതും ഗുരുതരമായ ബാലാവകാശ ലംഘനമാണെന്ന് എം.എസ്.എഫ്. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദും ചൂണ്ടിക്കാട്ടി. തോറ്റമ്പിയ ഒരു രാഷ്ട്രീയക്കാരന്റെ നിരാശ തീർക്കേണ്ടത് പാവം വിദ്യാർഥികളുടെ നെഞ്ചത്തല്ലെന്ന് ഫർഹാൻ ബിയ്യത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു. കുട്ടിയെ പരസ്യമായി അധിക്ഷേപിച്ചപ്പോൾ സദസ്സിലുള്ളവർ ചിരിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് എം.എസ്.എഫ്. തീരുമാനം.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N