ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിനടുത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. താമരശ്ശേരിയിൽനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന 'ഐശ്വര്യ' ബസും ബാലുശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഇടിയിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു.
അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരായ എകരൂൽ വാഴയിൽ നബീസ (65), ഉള്ളിയേരി മീത്തലെ കിഴക്കയിൽ അജിത (50), വട്ടോളി ആലോത്തൊടി ആദിത്യ (23), കാറിലുണ്ടായിരുന്ന ആന്ധ്ര സ്വദേശിനി ചെമ്മാട് ഗുലാബ് ജാൻ (43) എന്നിവരെയും കാർ ഡ്രൈവറെയും ഉടൻതന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ സംസ്ഥാനപാതയിൽ ഒരു മണിക്കൂറോളം പൂർണ്ണമായി ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് തകർന്ന വാഹനങ്ങൾ മാറ്റാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും നടപടി സ്വീകരിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































