തിരൂർ: പഠനരംഗത്ത് പുതിയ സാങ്കേതികവിദ്യകൾ കൃത്യമായി ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ആഗോള തൊഴിൽമേഖലയിൽ നമ്മുടെ കുട്ടികൾ പരാജയപ്പെടുമെന്ന് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ. പ്രാഥമിക വിദ്യാലയങ്ങളിൽനിന്നുതന്നെ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന് തുടക്കമിടണമെന്നും ശാസ്ത്രസാങ്കേതിക രംഗത്തുണ്ടാകുന്ന പുരോഗതിക്കൊപ്പം മുന്നേറാൻ കുട്ടികൾക്ക് സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിരൂർ സീതി സാഹിബ് മെമ്മോറിയൽ (എസ്.എസ്.എം.) പോളിടെക്‌നിക് കോളേജിൽ പാഠ്യ-പാഠ്യേതര മേഖലകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെയും വിവിധ ഡിപ്പാർട്ട്മെന്റുകളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ ലക്ഷദ്വീപ് മിനിക്കോയ് ഗവ. പോളിടെക്നിക് വിദ്യാർഥികൾക്കായി എസ്.എസ്.എം. പോളിടെക്നിക്കിന്റെ ആധുനിക ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന 'ഇന്റർ ഇൻസ്റ്റിറ്റ്യൂട്ട് കൊളോബൊറേഷൻ പ്രോഗ്രാം' മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ലോഞ്ച് ചെയ്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. മുഖ്യപ്രഭാഷണവും പൂർവവിദ്യാർഥി കെ.പി. നൗഷാദലി മുഖ്യാതിഥിയായും പങ്കെടുത്തു. മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർഥികളെ കെ.എം.ഇ.എ. ട്രഷറർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് ആദരിച്ചു.
പോളിടെക്‌നിക് ഗവേണിങ് ബോഡി ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട്, അഡ്വ. വി.കെ. ബീരാൻ, കോയ പുതുത്തോട്ടിൽ, എൻ.കെ. നാസർ, വി.എസ്. അബ്ദുറഹ്മാൻ, അക്ബർ ബാദുഷ, വെട്ടം ആലിക്കോയ, അഷ്റഫ് കോക്കൂർ, കൊക്കോടി മൊയ്‌തീൻകുട്ടി ഹാജി, സി. ജൗഹർ, പ്രിൻസിപ്പൽ ഡോ. പി.ഐ. ബഷീർ, മേജർ കെ. അമീറലി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































