പാലക്കാട് : തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിനു മുന്നിൽ ജനപ്രതിനിധികൾ നടത്തിയ ധർണ മുൻമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. സർക്കാർ തദ്ദേശസ്ഥാപനങ്ങളെ പൂർണ്ണമായും നിശ്ചലമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക വർഷം ആരംഭിച്ച് നാലുമാസം പിന്നിട്ടിട്ടും വികസന ഫണ്ടിന്റെയോ മെയ്ന്റനൻസ് ഫണ്ടിന്റെയോ ആദ്യഘഡു പോലും അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾക്ക് വിപരീതമായാണ് നിലവിലെ സർക്കാർ പ്രവർത്തിക്കുന്നത്. മാറാത്തത് മാറുമെന്ന് പറഞ്ഞാണ് ചിലയിടങ്ങളിൽ ബി.ജെ.പി. പഞ്ചായത്ത്, കോർപ്പറേഷൻ ഭരണം
പിടിച്ചെടുത്തതെന്നും ഇപ്പോൾ നാറാത്തത് നാറാൻ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റുകയാണ് ചെയ്യുന്നത്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഓൺലൈൻ വഴിയായിരുന്നു സ്ഥലമാറ്റമെങ്കിൽ ഇപ്പോൾ അത് ഓൺപേയ്മെന്റ് സ്ഥലമാറ്റമായി മാറിയിരിക്കുകയാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. എം.എൽ.എ.മാരായ പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, ടി.എം. ശശി, എ. പ്രഭാകരൻ, പി.പി. സുമോദ് എന്നിവരും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, എൻ.എൻ. കൃഷ്ണദാസ്, കെ. ശാന്തകുമാരി, ടി.കെ. നൗഷാദ് എന്നിവരും ധർണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































