കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി
Share  
എഴുത്ത്

News desk

2026 Jul 13, 06:47 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ഉള്ള്യേരി കുന്നത്തറ എഴുകുളത്തിൽ സനൽരാജിന്റെ മകനാണ് ഇടതുകൈ വിരലിന്റെ ചലനശേഷി നഷ്ടമായത്. കുപ്പിച്ചില്ല് കൊണ്ട് മുറിവേറ്റതിനെത്തുടർന്നാണ് കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ആശുപത്രിയിൽ വെച്ച് കുട്ടിയുടെ മുറിവ് തുന്നിച്ചേർത്ത് അധികൃതർ വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. എന്നാൽ, ഒരു മാസത്തിന് ശേഷവും വിരലിന് ചലനമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കൈയിലെ ചലനവള്ളി (ടെൻഡൻ) മുറിഞ്ഞുപോയതാണെന്ന് കണ്ടെത്തുന്നത്. താലൂക്ക് ആശുപത്രിയിൽ തുന്നിയിടുമ്പോൾ ഇത് ശ്രദ്ധിക്കാതിരുന്നതാണ് വിരലിന്റെ ശേഷി നഷ്ടപ്പെടാൻ കാരണമായത്.


തുടർന്ന്, ജൂൺ 11-ന് മെഡിക്കൽ കോളേജിൽ വെച്ച് കുട്ടിയെ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വിരലിന്റെ ചലനശേഷി പൂർണ്ണമായും തിരികെ ലഭിക്കുമോയെന്ന കാര്യത്തിൽ ഡോക്ടർമാർ ഉറപ്പ് നൽകിയിട്ടില്ല. കൂലിപ്പണിക്കാരനായ പിതാവ് മകന്റെ തുടർചികിത്സയ്ക്കായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗുരുതര വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, തങ്ങൾക്കുണ്ടായ നഷ്ടത്തിന് പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡി.എം.ഒ, ജനപ്രതിനിധികൾ എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകി.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N