പാലക്കാട്: കേരളത്തെ നടുക്കിയ പോത്തുണ്ടി ബോയൻ നഗർ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമരയുടെ ശിക്ഷാവിധി പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പോത്തുണ്ടി സ്വദേശി സുധാകരൻ, ഇയാളുടെ അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇന്ന് അന്തിമ വിധി പറയുക. കേസിൽ കഴിഞ്ഞ ജൂൺ 30-ന് അന്തി.മവാദം പൂർത്തിയായിരുന്നു. നേരത്തെ ജൂലൈ 6-ന് വിധി പറയാൻ നിശ്ചയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ
ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ നേരത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന ചെന്താമര, ആ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. സ്വന്തം കുടുംബം തകരാൻ കാരണം സുധാകരനാണെന്ന മുൻവൈരാഗ്യവും സംശയവുമാണ് പ്രതിയെ വീണ്ടും കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പോത്തുണ്ടിയിലെത്തിയ പ്രതിയെക്കുറിച്ച് നാട്ടുകാർ പൊലീസിന് വിവരം നൽകിയിരുന്നെങ്കിലും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. ജനുവരി 27-ന് കൈയിൽ കരുതിയ വാളുകൊണ്ട് സുധാകരനെ ചെന്താമര വെട്ടിവീഴ്ത്തുകയായിരുന്നു. ഇതുകണ്ട് തടയാൻ ഓടിയെത്തിയ വയോധികയായ അമ്മ ലക്ഷ്മിയെയും പ്രതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.
കേസിന്റെ വിചാരണ വേളയിൽ ചെന്താമരയുടെ ബന്ധുക്കൾ ഉൾപ്പെടെ 82 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഇതിൽ ചില സാക്ഷികൾ പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റിക്കപറഞ്ഞെങ്കിലും, പ്രതിക്കെതിരെയുള്ള ശക്തമായ ശാസ്ത്രീയ-സാഹചര്യ തെളിവുകളെല്ലാം കൃത്യമായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും പ്രോസിക്യൂഷൻ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, കോടതിയിൽ വിചാരണയ്ക്ക് എത്തിക്കുമ്പോൾ പോലും പ്രതി തങ്ങൾക്കെതിരെ കൊലവിളി നടത്താറുണ്ടെന്നും, പ്രതിയെ ഇനി പുറത്തുവിട്ടാൽ തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഭയത്തോടെ പറയുന്നു. പ്രതിക്ക് നിയമം നൽകുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് മക്കളുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































