കോടികൾ ചെലവഴിച്ച് റീ ടാറിങ് നടത്തിയ കല്ലാച്ചി-വാണിമേൽ റോഡ് ചുരുങ്ങിയ കാലയളവിനുള്ളിൽ വിണ്ടുകീറി തകർച്ചയുടെ വക്കിലെത്തി. വാണിമേൽ വില്ലേജ് ഓഫീസിന് സമീപമുള്ള ടി.പി. കോംപ്ലക്സിന് മുൻഭാഗത്താണ് റോഡ് വൻതോതിൽ കുഴിഞ്ഞ് നശിച്ചുകൊണ്ടിരിക്കുന്നത്. റീ ടാറിങ് കഴിഞ്ഞ് അധികമാകുന്നതിന് മുൻപ് തന്നെ റോഡ് തകർന്നത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
റോഡിന്റെ തകർച്ച ഈ വഴി കടന്നുപോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ രീതിയിലുള്ള അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും കുളപ്പറമ്പ് മുതൽ വയൽപ്പീടിക വരെയുള്ള ഭാഗം അതീവ അപകടകരമായ അവസ്ഥയിലാണ്. ഈ ഭാഗങ്ങളിൽ ഉടനീളം വൻ കുഴികൾ രൂപപ്പെട്ടിട്ടുള്ളതിനാൽ പ്രദേശത്ത് ഒട്ടേറെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ആശങ്കയോടെ ചൂണ്ടിക്കാട്ടുന്നു.
റോഡ് തകരാൻ ഇടയാക്കിയ പ്രധാന കാരണം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. പൈപ്പ് പൊട്ടി വെള്ളം ഒഴുുകി ഇറങ്ങിയ ഭാഗത്താണ് ടാറിങ് ഇളകി വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. രണ്ടുഘട്ടങ്ങളായാണ് കല്ലാച്ചി-വാണിമേൽ റോഡിന്റെ നവീകരണ പ്രവൃത്തികൾ ആസൂത്രണം ചെയ്തിരുന്നത്. കഴിഞ്ഞ വർഷമാണ് വാണിമേൽ പാലം മുതൽ ഭൂമിവാതുക്കൽ ടൗൺ വരെയുള്ള ആദ്യഘട്ട റീ ടാറിങ് പൂർത്തിയാക്കിയത്. എന്നാൽ ഇതിന് തുടർച്ചയായി നടക്കേണ്ട റോഡിന്റെ ബാക്കി പ്രവൃത്തികൾ ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. നിലവിലുള്ള തകർച്ച പരിഹരിക്കാനും ബാക്കി പണികൾ വേഗത്തിലാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































