വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
Share  
എഴുത്ത്

News desk

2026 Jul 12, 01:18 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ മർദനമേറ്റ് കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകന് സസ്‌പെൻഷൻ. കല്ലിങ്ങൽ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകൻ ബൽരാജിനെയാണ് സസ്‌പെൻഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.


വെള്ളിയാഴ്ചയായിരുന്നു കല്ലിങ്ങൽ സ്വദേശിയായ 10 വയസുകാരിക്ക് അധ്യാപകന്റെ മർദനമേൽക്കുന്നത്. പനിയായതുകാരണം മൂന്ന് ദിവസം അവധിയായിരുന്ന കുഞ്ഞ് സ്‌കൂളിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം. നോട്ട്ബുക്കിൽ എഴുതിക്കൊണ്ടിരിക്കേ അധ്യാപകൻ കുട്ടിയെ മർദിക്കുകയായിരുന്നു. വലത് കൈപ്പത്തിക്കായിരുന്നു അടിച്ചത്. ചൂരൽ കൊണ്ടുള്ള അടിയിൽ കുട്ടിയുടെ കൈപ്പത്തിയുടെ ഭാഗം പൊട്ടി. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. സ്‌കൂൾ മാനേജ്‌മെന്റിനും പരാതി നൽകി.


പൊലീസിന് നൽകിയ പരാതിയിൻമേൽ പൊലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു. അധ്യാപകനിപ്പോൾ തവനൂർ ജയിലിലാണ്. അതേസമയത്ത് തന്നെയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി വന്നത്. അധ്യാപകനെതിരെ മറ്റു വിദ്യാർഥികളും സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N