തൃശ്ശൂർ: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന രണ്ട് പേർ പിടിയിൽ. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയിലായി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. മദ്യപാന സദസിലെ വെളിപ്പെടുത്തലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































