പാറക്കടവ്: വിദ്യാഭ്യാസരംഗത്ത് പണ്ട് ഏറെ പിന്നിലായിരുന്ന മലബാർ മേഖലയിൽ ഇപ്പോൾ ദൃശ്യമാകുന്നത് വലിയ മുന്നേറ്റമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പെൺകുട്ടികൾ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നാദാപുരം ചെക്യാട് മലബാർ വിമെൻസ് കോളേജ് ക്യാമ്പസിന് സമീപം ആരംഭിക്കുന്ന വുഡ്‌ലം പാർക്ക് സ്കൂളിന്റെ പതിനഞ്ചാമത് ബ്രാഞ്ചിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ പുതിയ ലോഗോ പ്രകാശനം കെ.എം. അഭിജിത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് മാനേജിങ് ഡയറക്ടർ സിദ്ദീഖ് പാലോള്ളതിൽ സാദിഖലി ശിഹാബ് തങ്ങൾക്ക് ഉപഹാരം സമർപ്പിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ്, സി.കെ. സുബൈർ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഷൈന ഷമീർ, നൗഫൽ അഹമ്മദ്, വയലോളി സഫിയ, വാർഡ് മെമ്പർ പി. റൈഹാനത്ത്, എം.കെ. അഷ്റഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































