ഉരുപുണ്യകാവ് ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സംരക്ഷണത്തിന് സമഗ്ര മാസ്റ്റർപ്ലാൻ

ഉരുപുണ്യകാവ് ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സംരക്ഷണത്തിന് സമഗ്ര മാസ്റ്റർപ്ലാൻ
ഉരുപുണ്യകാവ് ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സംരക്ഷണത്തിന് സമഗ്ര മാസ്റ്റർപ്ലാൻ
Share  
എഴുത്ത്

News desk

2026 Jul 12, 07:08 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മൂടാടി: ഉരുപുണ്യകാവ് ദുർഗാഭഗവതി ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സമഗ്രവികസനവും സംരക്ഷണവും ലക്ഷ്യമിട്ട് വിശദമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻ.ഐ.ടി.) ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം മേധാവി ഡോ. എ.കെ. കസ്തൂർബയുടെ മാർഗനിർദേശത്തിലാണ് ഈ പദ്ധതിരേഖ രൂപകൽപ്പന ചെയ്തത്. ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുന്ന തീരദേശറോഡും അതുവഴി വരാവുന്ന പുതിയ വികസനസാധ്യതകളും മുന്നിൽക്കണ്ടാണ് മാസ്റ്റർപ്ലാൻ ഒരുക്കിയിരിക്കുന്നത്.


കർക്കടക വാവുബലി ദിവസങ്ങളിലും മറ്റ് വിശേഷദിവസങ്ങളിലും അനുഭവപ്പെടുന്ന കടുത്ത ജനത്തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാൻ പാകത്തിലാണ് ഇതിന്റെ ഘടന.

​പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തോടുചേർന്നുള്ള തീരദേശറോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കും. കരിങ്കൽ പാകി റോഡ് കൂടുതൽ സുരക്ഷിതമാക്കുന്നതിനൊപ്പം, കടൽത്തീരഭംഗി ആസ്വദിക്കാൻ പാകത്തിൽ ആകർഷകമായ കാസ്റ്റ് അയൺ വേലികളും ഇരിപ്പിടങ്ങളും ഇവിടെ സ്ഥാപിക്കും.


വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ചിന്റെ മാതൃകയിൽ ആധുനിക ലൈറ്റിങ് സംവിധാനങ്ങളോടെയായിരിക്കും ഈ പ്രവൃത്തികൾ നടപ്പാക്കുക. ഭക്തർക്കും വിനോദസഞ്ചാരികൾക്കുമായി വിപുലമായ വാട്ടർ കിയോസ്‌കുകളും ആധുനിക വാട്ടർ പ്യൂരിഫയർ പ്ലാന്റുകളും സ്ഥാപിക്കും. തീരദേശമേഖലയായതിനാൽ ശുദ്ധജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും കിണറുകളിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുമായി ശാസ്ത്രീയമായ റീച്ചാർജിങ് സംവിധാനങ്ങൾക്ക് പ്ലാനിൽ മുൻഗണന നൽകിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ പോലും കുടിവെള്ള ക്ഷാമമുണ്ടാകാത്ത രീതിയിൽ സംഭരണശേഷി ഉയർത്താനും ലക്ഷ്യമിടുന്നു.


​ഇതിനുപുറമെ നിലവിലുള്ള പാർക്കിങ് ഗ്രൗണ്ട് വിപുലീകരിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗചാലയ സമുച്ചയം നിർമിക്കുകയും ചെയ്യും. വിവിധയിടങ്ങളിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള വഴികളും പരിസരത്തെ സൗകര്യങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിൽ ആകർഷകമായ സൈൻ ബോർഡുകളും സ്ഥാപിക്കും. മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ള ഈ വികസന-സംരക്ഷണ പ്രവർത്തനങ്ങൾ കേരള ടൂറിസം വകുപ്പിന്റെ പദ്ധതികളിലോ മൂടാടി ഗ്രാമപ്പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിലോ ഉൾപ്പെടുത്തി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഹാളിൽ പ്രത്യേക ചർച്ച സംഘടിപ്പിച്ചു.


​ചടങ്ങിൽ പദ്ധതിരേഖ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖിലയ്ക്ക് സമർപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, മെമ്പർമാരായ പപ്പൻ മൂടാടി, കാട്ടിൽ സത്യൻ എന്നിവരും ക്ഷേത്ര ട്രസ്റ്റിബോർഡ് ചെയർമാൻ സി.കെ. വാസു, മെമ്പർമാരായ ഗോപാലകൃഷ്ണൻ നമ്പീശൻ, യു.കെ. ബാബു, ഷിബു തോട്ടത്തിൽ, പി.വി. ഗംഗാധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പദ്ധതിരേഖ ഉടൻ തന്നെ കെ. പ്രവീൺകുമാർ എം.എൽ.എ.ക്കും സമർപ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu