പൊന്നാനി നഗരത്തിൽ നടപ്പാക്കേണ്ട സമഗ്ര വികസന പദ്ധതികൾ ആഴത്തിൽ ചർച്ച ചെയ്തുകൊണ്ട് 'പൊൻ നെക്സ്റ്റ് വിഷൻ-2031' വികസന കോൺക്ലേവ് സംഘടിപ്പിച്ചു. സൗഹൃദ കൂട്ടായ്മയായ 'തൗദാരം പൊന്നാനി'യുടെ നേതൃത്വത്തിലാണ് ഈ വികസന സംഗമം നടന്നത്. ഏഴ് പ്രധാന വികസന മേഖലകളെ കേന്ദ്രീകരിച്ച്, വിദഗ്ധരെ പങ്കെടുപ്പിച്ചു നടത്തിയ വിവിധ ശില്പശാലകളിൽ ഉയർന്നുവന്ന ആശയങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ചാണ് ഇതിനായുള്ള വികസനരേഖ തയ്യാറാക്കിയത്.
ചടങ്ങിൽ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ ഡോ. കെ.വി. അബ്ദുൽ നാസർ വികസനരേഖ കെ.പി. നൗഷാദ് അലി എം.എൽ.എ.യ്ക്ക് കൈമാറി. ചീഫ് അഡ്വൈസർ ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ് ഈ വികസനരേഖ ചടങ്ങിൽ അവതരിപ്പിച്ചു. തുടർന്ന് കോൺക്ലേവിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ.പി. നൗഷാദ് അലി എം.എൽ.എ. നിർവഹിച്ചു.
പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ. കെ. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങളും നടന്നു. 'പൈതൃകവും ടൂറിസവും-പൊന്നാനിയുടെ പുതിയ വികസനസാധ്യതകൾ' എന്ന വിഷയത്തിൽ ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോനും, 'ആശയങ്ങളിൽനിന്ന് യാഥാർഥ്യത്തിലേക്ക്' എന്ന വിഷയത്തിൽ നബാർഡ് മുൻ ജനറൽ മാനേജർ ഷാജി സക്കറിയും മുഖ്യപ്രഭാഷണം നടത്തി. കെ.വി. നദീർ ചർച്ചകളുടെ മോഡറേറ്ററായി പ്രവർത്തിച്ചു.
പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. വൽസലകുമാർ, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇഖ്ബാൽ, മുൻ എം.പി. സി. ഹരിദാസ്, ഇബ്രാഹിംകുട്ടി മാളിയേക്കൽ എന്നിവരും തൗദാരം പൊന്നാനി ഭാരവാഹികളായ യു.കെ. കബീർ, നൂറുദ്ദീൻ കോയ, കെ.എം. അബ്ദുറഹിമാൻ, ടി. ഷാഹുൽ ഹമീദ്, കമാലുദ്ദീൻ തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































