ഇനി വാട്‌സ്ആപ്പ് ടിക്കറ്റും സ്ക്രീൻഷോട്ടും കാണിച്ച് ട്രെയിൻ യാത്ര വേണ്ട; ഡിജിറ്റൽ പരിശോധന കർശനമാക്കി ഇന്ത്യൻ റെയിൽവേ

ഇനി വാട്‌സ്ആപ്പ് ടിക്കറ്റും സ്ക്രീൻഷോട്ടും കാണിച്ച് ട്രെയിൻ യാത്ര വേണ്ട; ഡിജിറ്റൽ പരിശോധന കർശനമാക്കി ഇന്ത്യൻ റെയിൽവേ
ഇനി വാട്‌സ്ആപ്പ് ടിക്കറ്റും സ്ക്രീൻഷോട്ടും കാണിച്ച് ട്രെയിൻ യാത്ര വേണ്ട; ഡിജിറ്റൽ പരിശോധന കർശനമാക്കി ഇന്ത്യൻ റെയിൽവേ
Share  
എഴുത്ത്

News desk

2026 Jul 11, 06:55 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ട്രെയിൻ യാത്രക്കിടെ വാട്ട്‌സ്ആപ്പിൽ ഫോർവേഡ് ചെയ്ത ടിക്കറ്റോ സ്ക്രീൻ ഷോട്ടുകളോ കരുതുന്നവരാണ് ഭൂരിഭാഗം പേരും. ടിടിഇ വരുമ്പോൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഈ ടിക്കറ്റായിരിക്കും കാണിക്കുക. എന്നാൽ ഇനി മുതൽ വാട്ട്‌സ്ആപ്പ് ചിത്രങ്ങളായോ സ്‌ക്രീൻഷോട്ടുകളായി പങ്കിടുന്ന ട്രെയിൻ ടിക്കറ്റുകൾ ടിക്കറ്റ് പരിശോധനക്കിടെ യാത്രയുടെ സാധുവായ തെളിവായി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.


യാത്രക്കാർ യഥാർഥ ഡിജിറ്റൽ ടിക്കറ്റ് കൈവശം വയ്ക്കുന്നതിന് പകരം ടിക്കറ്റ് സ്ക്രീൻഷോട്ടുകൾ കുടുംബാംഗങ്ങളുമായി പങ്കിടുകയോ വാട്സ് ആപ്പിൽ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.


ഇന്ത്യൻ റെയിൽവേയുടെ അറിയിപ്പ് പ്രകാരം, ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥർ (ടിടിഇ) ട്രെയിൻ ടിക്കറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ഫോട്ടോകൾ അല്ലെങ്കിൽ വാട്ട്‌സ്ആപ് പങ്കിട്ട ചിത്രങ്ങൾ എന്നിവ വെരിഫിക്കേഷൻ സമയത്ത് സ്വീകരിക്കില്ല.


യാത്രക്കാർ അംഗീകൃത റെയിൽവേ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ജനറേറ്റ് ചെയ്യുന്ന ഒറിജിനൽ ഇലക്ട്രോണിക് ടിക്കറ്റോ റെയിൽവേ കൗണ്ടറുകളിൽ നിന്ന് വാങ്ങിയ സാധുവായ പ്രിൻറ് ചെയ്ത ടിക്കറ്റോ ഹാജരാക്കേണ്ടതുണ്ട്. വാട്ട്‌സ്ആപ്പിൽ ടിക്കറ്റിൻറെ ചിത്രം കാണിക്കുന്നത് സാധുവായ യാത്രാ രേഖയായി കണക്കാക്കില്ല.


സ്ക്രീൻഷോട്ടുകൾ ഒഴിവാക്കാനുള്ള കാരണങ്ങൾ


എഡിറ്റ് ചെയ്യാനും കൃത്രിമം കാണിക്കാനും എളുപ്പമാണ്: മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇത്തരം സ്ക്രീൻഷോട്ടുകളിൽ തീയതി, ട്രെയിൻ നമ്പർ, പേര് എന്നിവയിൽ എളുപ്പത്തിൽ കൃത്രിമം കാണിക്കാൻ സാധിക്കും.


ഒന്നിലധികം ആളുകൾക്ക് പങ്കിടാം: ഒരേ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് ഒരേസമയം ഒന്നിലധികം യാത്രക്കാർക്ക് വാട്സാപ്പ് വഴിയോ മറ്റോ അയച്ചു നൽകി ഒരേ സീറ്റിൽ പലർക്ക് യാത്ര ചെയ്യാൻ ഇത് വഴി സാധ്യമാകും.


തത്സമയം പരിശോധിക്കാൻ പ്രയാസം: സ്ക്രീൻഷോട്ടുകളിലെ വിവരങ്ങൾ യഥാർത്ഥമാണോ എന്ന് പെട്ടെന്ന് പരിശോധിക്കുന്നതിന് ടി.ടി.ഇമാർക്ക് ബുദ്ധിമുട്ടാണ്.


വ്യാജ യാത്രകൾ തടയാൻ: ഇത്തരം ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് യാത്രക്കാർ നടത്തുന്ന തട്ടിപ്പുകൾ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് റെയിൽവേ ലക്ഷ്യമിടുന്നത്.


ഇതുവഴി ടിക്കറ്റ് തട്ടിപ്പുകൾ തടയുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും വേണ്ടിയാണ് ടിക്കറ്റ് പരിശോധകർ ഒറിജിനൽ ബുക്കിംഗ് രേഖകൾ നേരിട്ട് പരിശോധിക്കണമെന്ന് റെയിൽവേ നിർബന്ധമാക്കുന്നത്.


ടിക്കറ്റ് പരിശോധനയിൽ കാണിക്കേണ്ടത്


IRCTC ആപ്പിലെ ഒറിജിനൽ ടിക്കറ്റ്: ഇലക്ട്രോണിക് ടിക്കറ്റുമായി യാത്ര ചെയ്യുന്നവർ മൊബൈലിലെ ഒഫീഷ്യൽ IRCTC Rail Connect ആപ്പ് തുറന്ന് അതിലെ ഒറിജിനൽ ഇ-ടിക്കറ്റ് നേരിട്ട് ടിടിഇയെ (TTE) കാണിക്കേണ്ടതാണ്.


ഒഫീഷ്യൽ ബുക്കിംഗ് എസ്.എം.എസ് (SMS): ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ IRCTC-യിൽ നിന്നും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് നേരിട്ട് ലഭിക്കുന്ന ഒഫീഷ്യൽ എസ്.എം.എസും വാലിഡ് ആയ ഐഡി പ്രൂഫും പരിശോധനയ്ക്കായി ഉപയോഗിക്കാം.


ഒറിജിനൽ ഇ-ടിക്കറ്റിൻറെ പ്രിന്റ് ചെയ്ത കോപ്പിയും യാത്രാവേളയിൽ ഉപയോഗിക്കാവുന്നതാണ്.


സർക്കാർ നൽകിയിട്ടുള്ള ഏതെങ്കിലും ഒരു ഒറിജിനൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് (ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയവ) നിർബന്ധമായും കയ്യിൽ കരുതണം.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N