കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടിയും ശരീരത്തിലെ മറ്റ് അസ്ഥികളും വേറിട്ട നിലയിലാണ് കാണപ്പെട്ടത്. കണ്ടെത്തിയ അസ്ഥികൂടത്തിന് ഏതാണ്ട് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രദേശത്തുനിന്ന് മുൻപ് കാണാതായ ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണൻ എന്നയാളുടേതാണ് ഈ അസ്ഥികൂടം എന്നാണ് നിലവിൽ സംശയിക്കുന്നത്. സംഭവസ്ഥലത്ത് പേരാമ്പ്ര പൊലീസും വിരലടയാള വിദഗ്ദ്ധരും എത്തി വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































