സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ചിന്; ഹരിപ്പാട്ടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ചിന്; ഹരിപ്പാട്ടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി
സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ചിന്; ഹരിപ്പാട്ടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി
Share  
എഴുത്ത്

News desk

2026 Jul 11, 09:21 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് പിലാപ്പുഴയിലുള്ള സാവരിയയുടെ വീട്ടിലെത്തി മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും നേരിൽ കണ്ടു. കുറ്റക്കാരനായ പ്രതിയെ ഒരു കാരണവശാലും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുമായ സദറുല്‍ അനവിനെ ഉസ്‌ബെക്കിസ്ഥാന്‍ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.


​ക്രൂരമായ മർദനത്തെ തുടർന്നുള്ള തലച്ചോറിലെ രക്തസ്രാവമാണ് സാവരിയയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ തലയ്ക്ക് പിന്നില്‍ രണ്ട് തവണ ശക്തമായി അടിയേറ്റതിന്റെ അടയാളങ്ങളുണ്ട്. കൂടാതെ നട്ടെല്ലിന് ഗുരുതരമായി ക്ഷതമേൽക്കുകയും പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ പാടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലം കൂടി ലഭ്യമായ ശേഷമേ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരൂ.


​ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലില്‍വെച്ച് ഹരിപ്പാട് പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളായ സാവരിയ(22) കൊല്ലപ്പെടുന്നത്. പ്രതിയായ സദറുല്‍ അനം മുൻപും സാവരിയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ഹോസ്റ്റലിലെ മറ്റ് സഹപാഠികൾ ബുഖാറ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം മർദനത്തിന് ശേഷം പെൺകുട്ടി താഴെ വീണു പരിക്കേറ്റതാണെന്ന് പറഞ്ഞാണ് പ്രതി ആശുപത്രിയിലെത്തിച്ചത്. ആദ്യഘട്ടത്തിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര കരാർ പ്രകാരം പ്രതിയും ഇരയും ഇന്ത്യൻ പൗരന്മാരായതിനാൽ കേസ് വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ആവശ്യപ്പെടാം. വിചാരണയും തുടർനടപടികളും കേരളത്തിൽ തന്നെ നടക്കാനാണ് സാധ്യതയെന്നും, പ്രതിയുടെ കുടുംബവും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നതെന്നും അധികൃതർ സൂചിപ്പിച്ചു.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N