ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കാൻ വിദഗ്ധസംഘം വയനാട് ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ചു

ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കാൻ വിദഗ്ധസംഘം വയനാട് ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ചു
ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കാൻ വിദഗ്ധസംഘം വയനാട് ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ചു
Share  
എഴുത്ത്

News desk

2026 Jul 11, 09:18 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാനന്തവാടി: കായകല്പം നൂറുദിന പദ്ധതിയുടെ ഭാഗമായി വയനാട് ഗവ. മെഡിക്കൽ കോളേജിൽ എം.ആർ.ഐ. മെഷീൻ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ സജ്ജമാക്കുന്നതിനായി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ആർ.ജി.സി.ബി.) വിദഗ്ധസംഘം സന്ദർശനം നടത്തി. ആർ.ജി.സി.ബി. മെഡിക്കൽ ലബോറട്ടറി സർവീസ് തലവൻ ഡോ. ആർ. രാധാകൃഷ്ണൻ, ജനറൽ മാനേജർ കെ. രാജശേഖരൻ, ലാബ് മാനേജർ കെ.ബി. സതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് മെഡിക്കൽ കോളേജിലെത്തിയത്.


തുടർന്ന് ഉഷാ വിജയൻ എം.എ.എ.യുടെ അധ്യക്ഷതയിൽ സ്കിൽപാർക്കിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി.

​ആശുപത്രിയിലെ സർജറി കോംപ്ലക്സിന്റെ ഗ്രൗണ്ട് ഫ്ലോറാണ് ഈ അത്യാധുനിക സംവിധാനങ്ങൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമെന്ന് വിദഗ്ധസംഘം കണ്ടെത്തി. ഇവിടെ ഒരു എം.ആർ.ഐ. മെഷീൻ, ഡിജിറ്റൽ എക്സ്-റേ, അൾട്രാസൗണ്ട് മെഷീൻ എന്നിവയ്ക്ക് പുറമേ പാത്തോളജി, മൈക്രോബയോളജി, വൈറോളജി, ബയോ-കെമിസ്ട്രി ഇമ്യൂണോളജി സൗകര്യങ്ങളുള്ള വിപുലമായ ലാബും സ്ഥാപിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ രോഗികൾക്കുള്ള കാത്തിരിപ്പുകേന്ദ്രം, ശൗചാലയങ്ങൾ എന്നിവയും ഇതേ നിലയിൽത്തന്നെ ഒരുക്കും. ആവശ്യമായ വൈദ്യുതി, ജലലഭ്യത, മാലിന്യനിർമാർജനം എന്നിവ ഉറപ്പാക്കാൻ കെ.എസ്.ഇ.ബി., പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്.


​ഈ കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ നിരക്കിലോ വിവിധ സർക്കാർ സ്കീമുകൾ വഴി സൗജന്യമായോ മികച്ച ചികിത്സാ സേവനങ്ങൾ ലഭ്യമാകും. ഇതിനായി നിശ്ചയിക്കുന്ന നിരക്കുകൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായിരിക്കും. കേന്ദ്രത്തിലേക്കാവശ്യമായ ജീവനക്കാരെ ആർ.ജി.സി.ബി. നേരിട്ട് നിയോഗിക്കുകയും അവർക്കുള്ള വേതനം നൽകുകയും ചെയ്യും. ആരോഗ്യ-ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ സ്ഥലം പൂർണമായി കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് സി.കെ. ജീവൻലാൽ അറിയിച്ചു.


​മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി ഈ ലാബും എക്സ്-റേ സംവിധാനങ്ങളും ഉപയോഗിക്കാനാകും. ഈ പുതിയ പരിശോധനാ സംവിധാനങ്ങൾ തുടങ്ങുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ചുമതല പ്രിൻസിപ്പലിനും സൂപ്രണ്ടിനുമായിരിക്കും. യോഗത്തിൽ മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ പി.കെ. ഹംസ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.ഡി. ബെന്നി തുടങ്ങിയവരും പങ്കെടുത്തു.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N