പൈലിങ് പ്രകമ്പനത്തിലും പിടിച്ചുനിന്നു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഗോപുര അവശിഷ്ടങ്ങൾ പൊളിക്കാൻ റെയിൽവേ പാടുപെട്ടു

പൈലിങ് പ്രകമ്പനത്തിലും പിടിച്ചുനിന്നു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഗോപുര അവശിഷ്ടങ്ങൾ പൊളിക്കാൻ റെയിൽവേ പാടുപെട്ടു
പൈലിങ് പ്രകമ്പനത്തിലും പിടിച്ചുനിന്നു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഗോപുര അവശിഷ്ടങ്ങൾ പൊളിക്കാൻ റെയിൽവേ പാടുപെട്ടു
Share  
എഴുത്ത്

News desk

2026 Jul 11, 09:15 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: പുരാതന നിർമാണ മിശ്രിതമായ സുർക്കിയുടെ അപാരമായ കരുത്ത് നേരിട്ടറിഞ്ഞ് കോഴിക്കോട്ടെ റെയിൽവേ അധികൃതർ. റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം തകർന്നുവീണ പൈതൃക ഗോപുരത്തിന്റെ ബാക്കിഭാഗം പൊളിച്ചുനീക്കാൻ സാധ്യമായ എല്ലാ വഴികളും നോക്കിയിട്ടും റെയിൽവേയ്ക്ക് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. അപകടം നടന്ന് മണിക്കൂറുകൾക്കകം തന്നെ മൺകോരി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാൻ ശ്രമം തുടങ്ങിയെങ്കിലും ചെങ്കല്ലും സുർക്കിയും ചേർത്തുണ്ടാക്കിയ 138 വർഷം പഴക്കമുള്ള നിർമിതി ഒട്ടും കുലുങ്ങാതെ ഉറച്ചുനിന്നു.


​ഒടുവിൽ അതിനൂതന സാങ്കേതികവിദ്യകൾക്ക് മുന്നിലും വഴങ്ങാത്ത കെട്ടിടഭാഗങ്ങൾ നീക്കാൻ തൊഴിലാളികൾ നേരിട്ട് മുകളിൽ കയറി ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഓരോ കല്ലായി ഇളക്കിമാറ്റേണ്ടി വന്നു. പകുതിയിലേറെ ഭാഗം ഇത്തരത്തിൽ കഠിനപ്രയത്നത്തിലൂടെ മാറ്റിയ ശേഷമാണ് വടംകെട്ടി വലിച്ച് ബാക്കി ഭാഗം താഴെയിറക്കാൻ സാധിച്ചത്. ഇതോടെ സിമന്റ് പ്രചാരത്തിലാകുന്നതിന് മുൻപ് കെട്ടിടങ്ങൾ പടവുകെട്ടാനും തേക്കാനും വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ പരമ്പരാഗത കൂട്ടിലെ പ്രധാനിയായ സുർക്കി വീണ്ടും ചർച്ചകളിൽ നിറയുകയാണ്.


​വെന്ത കളിമണ്ണോ ഇഷ്ടികയോ പൊടിച്ചെടുത്ത പൊടിയും ചുണ്ണാമ്പും വെള്ളവും കൃത്യമായ അളവിൽ ചേർത്താണ് സുർക്കി മിശ്രിതം തയ്യാറാക്കുന്നത്. കല്ലുകളോ ഇഷ്ടികകളോ തമ്മിൽ ബന്ധിപ്പിക്കുന്ന മോർട്ടാറിൽ മണലിന് പകരം സുർക്കി ഉപയോഗിക്കുന്നത് വഴി നിർമാണച്ചെലവ് കുറയുക മാത്രമല്ല, കെട്ടിടങ്ങൾക്ക് അസാധാരണമായ ഉറപ്പും മികച്ച ജലപ്രതിരോധശേഷിയും ലഭിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടായിട്ടും തലയുയർത്തിനിന്ന ഈ ഗോപുരം പെട്ടെന്ന് തകരാൻ കാരണം റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങളിലുമായി പുതിയ കെട്ടിട നിർമാണത്തിനായി നടന്നുവരുന്ന ശക്തമായ പൈലിങ് പ്രവൃത്തികളാണെന്നാണ് പ്രാഥമിക നിഗമനം.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N