മലപ്പുറം: ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് അധ്യാപകൻ ചൂരൽകൊണ്ട് അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈക്ക് പൊട്ടലേറ്റതായി പരാതി. മലപ്പുറം കൽപ്പനഞ്ചേരി കല്ലിങ്ങലിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ക്രൂരമായ മർദ്ദനമേറ്റ കുട്ടിയുടെ കൈയിലെ എല്ലിനാണ് പൊട്ടലുള്ളത്.
എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങൽപ്പറമ്പിലെ അധ്യാപകനെതിരെ കർശന നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.
മകൾക്ക് കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും സ്കൂൾ അധികൃതരോ അധ്യാപകരോ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പരിക്കേറ്റ കുട്ടിയെ അധ്യാപകർ ചേർന്ന് വീട്ടിൽ എത്തിക്കുക മാത്രമാണ് ചെയ്തതെന്നും, പിന്നീട് രക്ഷിതാക്കൾ ചേർന്നാണ് കുട്ടിയെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയതെന്നും കുടുംബം വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































